Adv KT. Vinodkumar -Lex & Life

Adv KT. Vinodkumar -Lex & Life Adv. K. T. Vinodkumar,MA,M.Phil, MBA,LLB,IMCD(Canada)Sharp insights on democracy & civic issues.

ഋതുമതി കല്യാണം: നവോത്ഥാന കേരളം വീണ്ടും പിന്നോട്ടോ?അഡ്വ.കെ.ടി.വിനോദ്കുമാർ.അമ്പത് വർഷം മുമ്പുള്ള ഒരു നാലുവയസ്സുകാരന്റെ ഓർമ...
30/06/2026

ഋതുമതി കല്യാണം: നവോത്ഥാന കേരളം വീണ്ടും പിന്നോട്ടോ?

അഡ്വ.കെ.ടി.വിനോദ്കുമാർ.

അമ്പത് വർഷം മുമ്പുള്ള ഒരു നാലുവയസ്സുകാരന്റെ ഓർമ്മയാണ്.
എന്റെ മൂത്ത സഹോദരിക്ക് ആദ്യ ആർത്തവം വന്നപ്പോൾ വീട്ടിൽ “തെരണ്ടുകല്യാണം” നടന്നു. ആർത്തവം വന്ന പെൺകുട്ടിയെ “തീണ്ടാരി” എന്ന് പറഞ്ഞ് മറ്റൊരു മുറിയിലേക്ക് മാറ്റിനിർത്തി. “തൊടരുത്” എന്ന് മുതിർന്നവർ പറഞ്ഞു.
നാലുവയസ്സുകാരനായ എനിക്ക് അത് മനസ്സിലായില്ല.
ഞാൻ എന്റെ പെങ്ങളെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. “എന്താണ് തൊട്ടാൽ ?” എന്ന് ചോദിച്ചു. എന്നെ തടഞ്ഞവരോട് ദേഷ്യപ്പെട്ടു.
ഇന്നും ആ രംഗം മനസ്സിലുണ്ട്.
എന്നാൽ പിന്നീട് എന്റെ രണ്ടാമത്തെ സഹോദരിക്ക് അത്തരം ചടങ്ങ് ഉണ്ടായില്ല. “തീണ്ടാരി” പറഞ്ഞ് മാറ്റിനിർത്തലും ഉണ്ടായില്ല. എന്റെ അമ്മ ഇടതുപക്ഷ ചിന്താഗതിക്കാരിയായിരുന്നു. ശ്രീനാരായണ ഗുരുവും കേരള നവോത്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ അമ്മയുടെ ജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്നു. അതുകൊണ്ടുതന്നെ എന്റെ വീട്ടിൽ ആ അനാചാരം ആവർത്തിക്കപ്പെട്ടില്ല.
എന്നാൽ ഇന്ന്, അമ്പത് വർഷങ്ങൾക്കിപ്പുറം, ഞാൻ കാണുന്നത് എന്നെ അത്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.

“തെരണ്ടുകല്യാണം” തിരികെ വന്നിരിക്കുന്നു.

പേര് മാത്രം മാറിയിരിക്കുന്നു. ഇപ്പോൾ അത് “ഋതുമതി കല്യാണം” ആണ്.
വീഡിയോ ഷൂട്ടുകൾ… ഫോട്ടോഷൂട്ടുകൾ… സ്റ്റേജ് അലങ്കാരങ്ങൾ… റീൽസ്… സോഷ്യൽ മീഡിയ ആഘോഷങ്ങൾ…
ഒരുകാലത്ത് നവോത്ഥാന കേരളം പിന്നിലേക്കു തള്ളിയ ആചാരങ്ങൾ ഇന്ന് “കൾച്ചർ”, “ട്രഡിഷൻ”, “ഫാമിലി സെലിബ്രേഷൻ” എന്ന പേരിൽ വീണ്ടും വിപണനം ചെയ്യപ്പെടുകയാണ്.

ആർത്തവം ആഘോഷിക്കുകയാണോ?

അതോ സ്ത്രീയുടെ ശരീരത്തെ വീണ്ടും ആചാരങ്ങളുടെയും വിശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങളുടെയും ചട്ടക്കൂടിലേക്ക് തിരികെ കൊണ്ടുപോകുകയാണോ?
ആർത്തവം ഒരു ജൈവിക പ്രക്രിയയാണ്. അതിന് ആഘോഷവേദിയോ ആചാരമോ മതപരമായ മുദ്രയോ ആവശ്യമില്ല. അതിനെക്കുറിച്ചുള്ള ശാസ്ത്രീയ ബോധമാണ് വേണ്ടത്; പെൺകുട്ടിക്ക് ആത്മവിശ്വാസവും ആരോഗ്യവിദ്യാഭ്യാസവും നൽകുകയാണ് വേണ്ടത്.

ഇവിടെയാണ് ഒരു വലിയ രാഷ്ട്രീയ ചോദ്യം ഉയരുന്നത്.
സമീപകാല ഇന്ത്യയിൽ പരമ്പരാഗത മതാചാരങ്ങളെ സാമൂഹിക ജീവിതത്തിന്റെ കേന്ദ്രത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമായിട്ടുണ്ട്. ചരിത്രത്തിൽ ചോദ്യം ചെയ്യപ്പെട്ട പല ആചാരങ്ങളും പുതിയ ഭാഷയിലും പുതിയ രീതിയിലും വീണ്ടും അവതരിപ്പിക്കപ്പെടുന്നു. സാംസ്കാരിക ദേശീയതയുടെ രാഷ്ട്രീയത്തോടൊപ്പം ഇത്തരം പ്രവണതകൾ വളരുന്നതായി കാണാൻ കഴിയും.

കേരളം അതിൽ നിന്ന് പൂർണമായും മുക്തമല്ല.

ഒരിക്കൽ നവോത്ഥാനത്തിന്റെ സ്വാധീനത്തിൽ അപ്രത്യക്ഷമായ പല ആചാരങ്ങളും ഇന്ന് സോഷ്യൽ മീഡിയയുടെ സഹായത്തോടെ വീണ്ടും ജനപ്രിയമാകുന്നു. അനാചാരത്തെ ആചാരമാക്കുകയും, ആചാരത്തെ ആഘോഷമാക്കുകയും, ആഘോഷത്തെ അഭിമാനമാക്കുകയും ചെയ്യുന്ന ഒരു സാംസ്കാരിക രാഷ്ട്രീയം നിശ്ശബ്ദമായി പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർത്തേണ്ട സമയമാണിത്.

ഇതിലേറെ വേദനിപ്പിക്കുന്നത് മറ്റൊന്നാണ്.
ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാമൂഹിക പരിഷ്കരണവും പാരമ്പര്യമായി അവകാശപ്പെടുന്ന രാഷ്ട്രീയ കുടുംബങ്ങളിൽ പോലും ഇത്തരം ചടങ്ങുകൾ ആഘോഷിക്കപ്പെടുന്നത് കാണുന്നു. ഇത് വ്യക്തികളുടെ സ്വകാര്യ വിശ്വാസത്തിന്റെ പ്രശ്നം മാത്രമല്ല; പുരോഗമന പ്രസ്ഥാനങ്ങളുടെ സാംസ്കാരിക ഇടപെടൽ ദുർബലമായതിന്റെ ലക്ഷണവുമാണ്.

രാഷ്ട്രീയത്തിൽ പുരോഗമന മുദ്രാവാക്യങ്ങൾ മുഴക്കിയാൽ മാത്രം മതിയാകില്ല. വീടിനുള്ളിലും സമൂഹത്തിനുള്ളിലും നവോത്ഥാന മൂല്യങ്ങൾ നിലനിൽക്കണം.
ഒരിക്കൽ അനാചാരമെന്ന് പറഞ്ഞ് ഉപേക്ഷിച്ചതിനെ ഇന്ന് “ഇത് ഒരു കുടുംബാഘോഷം മാത്രമാണ്” എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ, ചരിത്രം പിന്നോട്ടാണ് നടക്കുക.

കേരള നവോത്ഥാനം നമുക്ക് പഠിപ്പിച്ചത് മനുഷ്യനെ മനുഷ്യനായി കാണാനാണ്. സ്ത്രീയെ അശുദ്ധിയുടെ പ്രതീകമായി കാണരുതെന്നാണ്. ആർത്തവം ലജ്ജയുടെ വിഷയമല്ലെന്നും ആചാരത്തിന്റെ വിഷയമല്ലെന്നും അത് ജീവിതത്തിന്റെ സ്വാഭാവിക ജൈവിക ഘട്ടമാണെന്നും മനസ്സിലാക്കാനാണ്.

ആ പാഠം മറന്നാൽ, ചടങ്ങിന്റെ പേര് മാറിയാലും അനാചാരം മാറില്ല.
നവോത്ഥാന കേരളത്തിന്റെ വഴിയിലൂടെയാണോ നാം മുന്നോട്ട് പോകേണ്ടത്?
അതോ, അലങ്കാരപ്പന്തലും റീലുകളും ചേർത്ത് പഴയ അനാചാരങ്ങളെ പുതിയ പേരിൽ തിരിച്ചുകൊണ്ടുവരുന്ന വഴിയിലൂടെയോ? എന്ന് തീരുമാനിക്കേണ്ടസമയം ആണിത്.

ദേശീയ വിദ്യയസനയവും കേരളവും. ഭാഗം 8
29/06/2026

ദേശീയ വിദ്യയസനയവും കേരളവും. ഭാഗം 8

പി.എം. ശ്രീ നടപ്പിലാക്കണം

അഡ്വ. കെ. ടി. വിനോദ്കുമാർ

പി.എം. ശ്രീ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ വീണ്ടും സജീവമാകുകയാണ്. ഒരുകാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ഈ വിഷയത്തെ ഇന്ന് പുതിയ സാഹചര്യത്തിൽ വിലയിരുത്തേണ്ടതുണ്ട്. കാരണം, അന്നത്തെ രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഇന്നത്തെ വിദ്യാഭ്യാസ യാഥാർത്ഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ട്.

പി.എം. ശ്രീ വിഷയത്തിൽ LDF സർക്കാർ ആദ്യം സ്വീകരിച്ച നിലപാട് വ്യക്തമായിരുന്നു. കേന്ദ്രത്തിന്റെ ധനസഹായം സ്വീകരിക്കാം, പക്ഷേ സംസ്ഥാനത്തിന്റെ പാഠ്യനിയന്ത്രണവും വിദ്യാഭ്യാസസ്വാതന്ത്ര്യവും വിട്ടുകൊടുക്കാൻ പാടില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആശയപരമായ അപകടങ്ങളെ തിരിച്ചറിയുകയും അതേസമയം സംസ്ഥാനത്തിന് ലഭിക്കേണ്ട വിഭവങ്ങൾ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുന്ന ഈ സമീപനത്തെയാണ് “ബുദ്ധിപരമായ പ്രതിരോധം” എന്ന് വിശേഷിപ്പിക്കാനാകുക.

എന്നാൽ പിന്നീട് രാഷ്ട്രീയസമ്മർദ്ദങ്ങളും മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും, പ്രത്യേകിച്ച് CPIയുടെ ശക്തമായ എതിർപ്പും മൂലം ആ തീരുമാനം മരവിപ്പിക്കപ്പെട്ടു. അന്ന് അതിനെ ചിലർ ആശയവിജയമായി ആഘോഷിച്ചു. എന്നാൽ ആഘോഷത്തിനിടയിൽ ഒരു അടിസ്ഥാന യാഥാർത്ഥ്യം ബോധപൂർവം വിസ്മരിക്കപ്പെട്ടു.

പി.എം. ശ്രീ മരവിപ്പിച്ചതിലൂടെ ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നിന്ന് പുറത്തായോ?

ഇല്ല.

കേരളത്തിലെ നൂറുകണക്കിന് CBSE വിദ്യാലയങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ NCERT പാഠ്യരീതികളാണ് ഇന്നും നടപ്പിലുള്ളത്. അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ല.

കേരളത്തിലെ സർവകലാശാലകളിൽ നടപ്പിലാക്കിയ നാല് വർഷ ബിരുദ സംവിധാനം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. പേരുപറയാൻ മടിച്ചാലും വസ്തുത മാറുന്നില്ല.

ദേശീയതല പ്രവേശനപരീക്ഷകൾ അവസാനിച്ചോ?

ഇല്ല.

UGC-യുടെ നിയന്ത്രണങ്ങളും കേന്ദ്ര ഏജൻസികളുടെ വിദ്യാഭ്യാസ മേൽനോട്ടവും അവസാനിച്ചോ?

ഇല്ല.

അപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിവിധ ഘടകങ്ങൾ അതേപടി തുടർന്നു. നഷ്ടമായത് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വിദ്യാഭ്യാസ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള കേന്ദ്രസഹായം മാത്രമാണ്.

ഈ യാഥാർത്ഥ്യമാണ് ഇന്ന് വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടത്.

ഇപ്പോൾ കേരളത്തിൽ രാഷ്ട്രീയസാഹചര്യവും മാറിയിരിക്കുന്നു. ഒരുകാലത്ത് പി.എം. ശ്രീയെ എതിർത്തിരുന്ന യു.ഡി.എഫ് ഇന്ന് അധികാരത്തിലാണ്. എന്നാൽ അധികാരത്തിലെത്തിയശേഷം ഈ വിഷയത്തിൽ വ്യക്തവും നിർണായകവുമായ നിലപാട് സ്വീകരിക്കാൻ അവർ പോലും മടിക്കുന്നു. കാരണം അവർക്കും അറിയാം, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിവിധ ഘടകങ്ങൾ ഇതിനകം ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായിക്കഴിഞ്ഞുവെന്ന്. അവയെ ഒരു രാഷ്ട്രീയ പ്രമേയം കൊണ്ടോ മുദ്രാവാക്യം കൊണ്ടോ ഇല്ലാതാക്കാൻ കഴിയില്ലെന്ന്.

അതുകൊണ്ട് കേരളത്തിന്റെ മുന്നിലുള്ള യഥാർത്ഥ ചോദ്യം “പി.എം. ശ്രീ വേണമോ വേണ്ടയോ?” എന്നതല്ല.

“പി.എം. ശ്രീ നടപ്പിലാക്കുമ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസ ആത്മാവിനെ എങ്ങനെ സംരക്ഷിക്കാം?” എന്നതാണ്.

ഇവിടെയാണ് SCERTയുടെ പ്രാധാന്യം ഉയർന്നുവരുന്നത്.

കേരളത്തിന്റെ പാഠ്യപദ്ധതി രൂപീകരണവും പാഠപുസ്തക നിർമ്മാണവും വിദ്യാഭ്യാസ ദിശാബോധവും ഇപ്പോഴും SCERTയുടെ നിയന്ത്രണത്തിലാണ്. ഭരണഘടനയുടെ ഫെഡറൽ ചട്ടക്കൂടിനുള്ളിൽ സംസ്ഥാനങ്ങൾക്ക് ലഭ്യമായ ഏറ്റവും ശക്തമായ വിദ്യാഭ്യാസ സ്വയംഭരണ ഉപകരണമാണത്.

ആ നിയന്ത്രണം നിലനിൽക്കുന്നിടത്തോളം കേരളത്തിന് തന്റെ സാമൂഹ്യനീതി അധിഷ്ഠിത വിദ്യാഭ്യാസ കാഴ്ചപ്പാടും മതനിരപേക്ഷ മൂല്യങ്ങളും ശാസ്ത്രീയ മനോവൃത്തിയും സംരക്ഷിക്കാൻ കഴിയും.

അതുകൊണ്ട് പ്രശ്നം പി.എം. ശ്രീയല്ല.

പ്രശ്നം പാഠ്യനിയന്ത്രണം നഷ്ടപ്പെടുന്നതാണ്.

പദ്ധതി സ്വീകരിക്കുന്നത് കീഴടങ്ങലല്ല. നിയന്ത്രണം വിട്ടുകൊടുക്കുന്നതാണ് കീഴടങ്ങൽ.

കേന്ദ്രധനസഹായം സ്വീകരിക്കുന്നത് ഫെഡറൽ സംവിധാനത്തിന്റെ ഭാഗമാണ്. ആ ധനസഹായം കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും ഡിജിറ്റൽ പഠനസൗകര്യങ്ങൾക്കും അധ്യാപക പരിശീലനത്തിനും ഉപയോഗിക്കുന്നത് ഒരു സംസ്ഥാനത്തിന്റെ അവകാശമാണ്. അതിനെ രാഷ്ട്രീയ പരിശുദ്ധിയുടെ പേരിൽ ഉപേക്ഷിക്കുന്നത് പുരോഗമന രാഷ്ട്രീയമല്ല; സ്വയം ശിക്ഷിക്കലാണ്.

1980-കളിൽ നവോദയ വിദ്യാലയ വിഷയത്തിലും കേരളം ഇതേ യുക്തിയാണ് സ്വീകരിച്ചത്. തമിഴ്നാട് പൂർണ നിരസനത്തിന്റെ വഴി തിരഞ്ഞെടുത്തപ്പോൾ കേരളം പ്രായോഗിക ബുദ്ധിയുടെ വഴി സ്വീകരിച്ചു. കേന്ദ്രത്തിന്റെ വിഭവങ്ങൾ പ്രയോജനപ്പെടുത്തുകയും അതേസമയം സ്വന്തം സാമൂഹികവും വിദ്യാഭ്യാസപരവുമായ ദിശാബോധം നിലനിർത്തുകയും ചെയ്തു. നാല് പതിറ്റാണ്ടുകൾക്കുശേഷം ആ തീരുമാനം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഗുണം ചെയ്തതായി ചരിത്രം തെളിയിക്കുന്നു.

ഇന്ന് കേരളം വീണ്ടും അതേ വഴിത്തിരിവിലാണ്.

വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയ അജണ്ടകളും ചരിത്രവക്രീകരണവും സാംസ്കാരിക ഏകീകരണശ്രമങ്ങളും ശക്തമായി ചോദ്യം ചെയ്യപ്പെടണം. ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും സാമൂഹ്യനീതിയും സംരക്ഷിക്കപ്പെടണം. എന്നാൽ അതിനുള്ള മാർഗം വിദ്യാഭ്യാസാവസരങ്ങൾ ഉപേക്ഷിക്കലല്ല. സംസ്ഥാനത്തിന്റെ പാഠ്യനിയന്ത്രണവും ബൗദ്ധിക സ്വാതന്ത്ര്യവും ശക്തിപ്പെടുത്തിക്കൊണ്ട് ലഭ്യമായ എല്ലാ വിഭവങ്ങളും ജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്.

കേരളം ഇന്ന് നേരിടുന്ന വെല്ലുവിളി ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ആശയപരമായ വിയോജിപ്പും വിദ്യാഭ്യാസ വികസനത്തിനാവശ്യമായ വിഭവസമാഹരണവും തമ്മിൽ സന്തുലനം കണ്ടെത്തുക എന്നതാണ്. ആ സന്തുലനം കണ്ടെത്താൻ കഴിയുന്ന ഏറ്റവും യുക്തിസഹമായ മാർഗം, SCERTയുടെ നിയന്ത്രണവും സംസ്ഥാനത്തിന്റെ പാഠ്യസ്വാതന്ത്ര്യവും ഉറപ്പാക്കി പി.എം. ശ്രീ നടപ്പിലാക്കുക എന്നതാണ്.

രാഷ്ട്രീയ മുദ്രാവാക്യങ്ങൾ എല്ലായ്പ്പോഴും ഭരണത്തിന്റെ നല്ല വഴികാട്ടികളാകണമെന്നില്ല. പലപ്പോഴും യാഥാർത്ഥ്യബോധവും ഭരണഘടനാപരമായ വിവേകവുമാണ് കൂടുതൽ പ്രധാനം. വിദ്യാഭ്യാസരംഗത്ത് കേരളം ചരിത്രപരമായി സ്വീകരിച്ചിട്ടുള്ള വഴിയും അതുതന്നെയാണ്.

അതിനാൽ ഇന്ന് ഉയരേണ്ട മുദ്രാവാക്യം “പി.എം. ശ്രീ വേണ്ട” എന്നതല്ല.

“കേരളത്തിന്റെ പാഠ്യസ്വാതന്ത്ര്യം സംരക്ഷിക്കുക, SCERTയുടെ നിയന്ത്രണം ശക്തിപ്പെടുത്തുക, അതേസമയം കേരളത്തിന് അവകാശപ്പെട്ട വിദ്യാഭ്യാസ വിഭവങ്ങൾ നേടിയെടുക്കുക” എന്നതാണ്.

കാരണം വിദ്യാഭ്യാസരംഗത്തെ യഥാർത്ഥ പ്രതിരോധം വാതിലടച്ച് പുറത്തുനിൽക്കുന്നതിലല്ല; സ്വന്തം വീടിന്റെ താക്കോൽ കൈവശം വച്ചുകൊണ്ട് അകത്ത് നടക്കുന്ന കാര്യങ്ങൾ നിയന്ത്രിക്കുന്നതിലാണ്.

കേരളത്തിന്റെ വിദ്യാഭ്യാസചരിത്രം അതാണ് പഠിപ്പിക്കുന്നത്. ഭാവിയും അതുതന്നെയായിരിക്കും ആവശ്യപ്പെടുക.

അഡ്വ. കെ. ടി. വിനോദ്കുമാർ

പി.എം. ശ്രീ നടപ്പിലാക്കണംഅഡ്വ. കെ. ടി. വിനോദ്കുമാർപി.എം. ശ്രീ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ കേരളത്തിൽ വീണ്ടും സജീവമാകുകയ...
17/06/2026

Address

Kuzhikkattil
Thenhippalam
673636

Alerts

Be the first to know and let us send you an email when Adv KT. Vinodkumar -Lex & Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share