വിവരാവകാശനിയമം

വിവരാവകാശനിയമം R T I

ഇന്നത്തെ ചന്ദ്രികയും, ഇന്നത്തെ സുപ്രഭാതവും ഇത് പരസ്യമാണ് തിരിച്ചറിയാതെ ആരും കത്തിക്കാൻ പോവല്ലി
25/11/2024

ഇന്നത്തെ ചന്ദ്രികയും, ഇന്നത്തെ സുപ്രഭാതവും
ഇത് പരസ്യമാണ് തിരിച്ചറിയാതെ ആരും കത്തിക്കാൻ പോവല്ലി

02/10/2023

ഹംസാക്ക മതി അവർ വെള്ളം കുടിച്ചോട്ടെ

26/06/2019

പോലീസിന് ഒരു കുറ്റകൃത്യത്തെക്കുറിച്ചു നല്കുന്ന ആദ്യ വിവരമാണ് എഫ് ഐ ആര്‍. ഏതൊരു വ്യക്തിക്കും എഫ് ഐ ആര്‍ ഫയല്‍ ചെയ്യാം. അത് വാക്കാലോ രേഖാമൂലമോ ആകാം. കുറ്റകൃത്യം നടന്ന ഉടന്‍ തന്നെ അതിനെ സംബന്ധിച്ച ആദ്യ വിവരം ലഭിക്കുക എന്നതാണ് ഉദ്ദേശം.

നിയമം വിശദമായി
1.കുറ്റകൃത്യത്തെക്കുറിച്ച് അറിയാവുന്ന ഏതൊരു വ്യക്തിക്കും പോലീസിന് പരാതിയുടെ രൂപത്തില്‍ വിവരങ്ങള്‍ നല്കാം.
2.വാക്കാലോ രേഖാമൂലമോ പരാതി നല്കാം.
3.വാക്കാലുള്ള പരാതി ആണെങ്കില്‍, പോലീസ് സ്റ്റേഷനിലെ ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍ക്ക് പരാതി എഴുതിയെടുത്ത് അയാളുടെ ഒപ്പ് വാങ്ങിച്ചതിനുശേഷം പരാതിക്കാരനെ വായിച്ചു കേള്‍പ്പിക്കാം.
4.പരാതിക്കാരന് സൌജന്യമായി എഫ് ഐ ആറിന്‍റെ പകര്‍പ്പ് നല്കും.
5.എഫ് ഐ ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിന് സാക്ഷിയുടെ ആവശ്യമില്ല.
6.കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍. ഫയല്‍ ചെയ്യാനാവില്ല,
7.ഒരു എഫ് ഐ ആര്‍ പ്രമാണമായ തെളിവല്ല. അന്വേഷണം ആരംഭിക്കുന്നതിന് കാരണമായ ഒരു രേഖയാണത്.

പ്രതിവിധിയ്ക്കുള്ള നടപടിക്രമങ്ങള്‍

പരാതിക്ക് ആധാരമായ വകുപ്പ്

ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്‍റെ 154ാം വകുപ്പ്

ആര്‍ക്ക്/എവിടെ പരാതി നല്കാം?

അടുത്തുള്ള പോലീസ് സ്റ്റേഷനില്‍.
1.പരാതി സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ക്ക് നല്കാം.
2.പോലീസ് ഓഫീസര്‍ നിങ്ങളുടെ പരാതി സ്വീകരിക്കുവാന്‍ വിസമ്മതിക്കുകയാണെങ്കില്‍, പോലീസ് സൂപ്രണ്ടിന് വസ്തുതകള്‍ വിശദീകരിച്ചു കൊണ്ട് രേഖാമൂലമുള്ള പരാതി തപാല്‍ വഴി അയയ്ക്കുകയോ നേരിട്ട് നല്കുകയോ ചെയ്യാം.
3.പോലീസ് സൂപ്രണ്ട് യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെങ്കില്‍, നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യുവാനും നടപടി സ്വീകരിക്കുവാനുള്ള നിര്‍ദ്ദേശം നല്കുവാന്‍ ആവശ്യപ്പെട്ട് മജിസ്ട്രേട്ടിന് പരാതി നല്കാം.
4.എന്നിട്ടും നിങ്ങളുടെ പരാതിയിന്മേല്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാം.



കേസ് എങ്ങനെയാണ് ഫയല്‍ ചെയ്യുന്നത്?

അതിന് നിര്‍ദ്ദിഷ്ട മാതൃകകളില്ല.
1.വാക്കാലോ രേഖാമൂലമോ പരാതി നല്കാം.
2.പരാതി നല്കുന്ന ആളുടെ വിരലടയാളമോ ഒപ്പോ അതില്‍ പതിച്ചിരിക്കണം.
3.പരാതിക്കാരന്‍ നല്കുന്ന വിവരങ്ങള്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തേണ്ടതും അതേ മാതൃകയില്‍ തന്നെ വായിച്ചു കേള്‍പ്പിക്കേണ്ടതുമാണ്.
4.പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഡയറിയിലോ മറ്റേതെങ്കിലും ഔദ്യോഗിക റെക്കോര്‍ഡ് പുസ്തകത്തിലോ എഫ് ഐ ആര്‍ രേഖപ്പെടുത്തേണ്ടതാണ്.



എഫ് ഐ ആറില്‍ എന്താണ് എഴുതേണ്ടത്?

നിങ്ങളുടെ പേരും കുറ്റം ചുമത്തപ്പെട്ടയാളുടെ പേരും വിലാസവും.
1.സംഭവം നടന്ന തിയതി, സ്ഥലം, സമയം.
2.കുറ്റകൃത്യത്തിന്‍റെ വിശദാംശങ്ങള്‍.
3.സാക്ഷികളുണ്ടെങ്കില്‍ അവരുടെ പേരുകള്‍.

എന്താണ് അടുത്തത്?
1.പോലീസ് അന്വേഷണം ആരംഭിക്കും.
2.തിരിച്ചറിയാന്‍ കഴിയാത്ത കുറ്റമാണ് അതെങ്കില്‍ പോലീസ് കേസ് ഫയല്‍ ചെയ്യും.
3.പോലീസ് ഒരു ചാര്‍ജ്ജ് ഷീറ്റ് ഉണ്ടാക്കും.
4.കേസ് വിചാരണയ്ക്കു വിടും.



ഇതര പരിഹാരങ്ങള്‍

പോലീസ് സൂപ്രണ്ടിനെ സമീപിക്കുക (അല്ലെങ്കില്‍)
1.മജിസ്ട്രേട്ടിന് പരാതി നല്കുക (അല്ലെങ്കില്‍)
2.ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയെ സമീപിക്കുക.

Veeraankuttuy perkuth

21/06/2019

ഇവിടുത്തെ ഉദ്യോഗസ്ഥർ ഗൾഫുകാരനോട് നിർദ്ദേശിച്ച നിയമം പാലാരിവട്ടം പാലത്തിന് ഉണ്ടായിരുന്നെങ്കിൽ 70 കോടി നഷ്ടപ്പെടില്ലായിരുന്നു

21/06/2019
19/08/2017

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ,
കോട്ടയം നഗര സഭയുടെ ഓഫീസ്,
കോട്ടയം, കേരള.

സർ,
വിഷയം : വിവരാവകാശ നിയമം 2005 - നീലിമംഗലം തറയിൽ വീട്ടിൽ മുഹമ്മദ് ഫൈസലിന്റെ കെട്ടിടം - സംബന്ധിച്ച് -

സൂചന : ശ്രീ മഹേഷ് വിജയൻ എന്നയാളുടെ പരാതികൾ.

വിവരാവകാശ നിയമം 2005 പ്രകാരം മേൽ സൂചനയിലെ വിഷയത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു. നീലിമംഗലം തറയിൽ വീട്ടിൽ മുഹമ്മദ് ഫൈസലിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ചും പ്രസ്തുത കെട്ടിടത്തിൽ അവധി ദിവസങ്ങളിലും രാത്രിയിലും അനധികൃത നിർമ്മാണങ്ങൾ നടക്കുന്നത് സംബന്ധിച്ചും ശ്രീ മഹേഷ് വിജയൻ എന്നയാൾ സമർപ്പിച്ച പരാതികളിന്മേൽ എടുത്ത മേൽനടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാകുന്നതിനായി ആവശ്യമായ മുഴുവൻ രേഖകളുടെയും പകർപ്പുകൾ വിവരാവകാശ നിയമം 2005 പ്രകാരം സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.
രേഖകളുടെ പകർപ്പുകൾ സാക്ഷ്യപ്പെടുത്തി അനുവദിച്ചു തരണമെന്ന് വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു.

മേൽ വിവരിച്ചിട്ടുള്ള രേഖകളുടെ പകർപ്പുകൾക്കുള്ള ഫീസ് ഒടുക്കുന്നതിനു ഞാൻ തയ്യാറാണെന്നും അറിയിച്ചു കൊള്ളുന്നു.

വിശ്വസ്തതയോടെ,

09/02/2014

R T I

Address

Pandikkad
676522

Website

Alerts

Be the first to know and let us send you an email when വിവരാവകാശനിയമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share