08/04/2026
യഥാർത്ഥത്തിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണ് UDF അധികാരത്തിൽ വരണമെന്നും, LDF ഇപ്രാവശ്യം പ്രതിപക്ഷത്തിരിക്കണമെന്നും രാഷ്ട്രീയ പാർട്ടി അടിമത്തമില്ലാത്ത, ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നത് ചിന്തിച്ചിട്ടുണ്ടോ?
അഴിമതി, ധൂർത്ത്, കാര്യക്ഷമമല്ലാത്ത മന്ത്രിമാർ, വർഗീയതയ്ക്ക് കൂട്ടുനിൽക്കൽ എന്നിവയെല്ലാം മാറ്റിനിർത്തിയാൽ പോലും, കേരള ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി ഇത്രമേൽ അഹങ്കാരിയും ധാർഷ്ട്യക്കാരനുമായി മാറിയത്. ഒരുപക്ഷേ, തുടർഭരണം നേടിയ ആദ്യ മുഖ്യമന്ത്രി ആയതുകൊണ്ടായിരിക്കാം ജനങ്ങളെയും അവരുടെ ചോദ്യങ്ങളെയും പരിഹസിച്ചുകൊണ്ട് അദ്ദേഹം ഇത്രത്തോളം ഏകാധിപത്യപരമായ ഭരണം നടത്തിയത്. ഏതായാലും ഇപ്പോൾ കിരീടവുമില്ല, എസ്കോർട്ടുമില്ല. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സാധിക്കുമെങ്കിൽ അദ്ദേഹം പ്രായം കൂടിയ ഒരു എം.എൽ.എ ആയി പ്രതിപക്ഷത്തിരിക്കട്ടെ.
പൊതുജനത്തിന് അഞ്ച് വർഷത്തിലൊരിക്കൽ ലഭിക്കുന്ന ഈ അവസരം, ഈ ധിക്കാരിയായ ഭരണാധികാരിയെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി നാം വിനിയോഗിക്കുക. 'പിണറായിസം' അവസാനിപ്പിക്കുക. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഭരണാധികാരികൾ വരട്ടെ. കറുപ്പിനെയും പ്രതിഷേധങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന, ജനാധിപത്യ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ജനസേവകർ വരട്ടെ. കേരളത്തിന്റെ ഭാവി സുരക്ഷിതമാകട്ടെ.