11/04/2026
ക്രിസ്ത്യാനിക്കു വൈദികരെ നിന്ദിക്കാമോ?
വൈദികരെയും മേൽപ്പട്ടക്കാ രെയും സഭയേയും അവഹേളി ക്കുന്നതാണോ ഒരു വിശ്വാസി ക്കു ചേർന്നത് ?
അത്തരക്കാരെപ്പറ്റി
വി. ബൈബിളും ക്രിസ്തുവും എന്താണു പറയുന്നതെന്നു പരിശോധിക്കാം:
"എന്റെ അഭിഷിക്തരെ തൊടരുത്; എന്റെ പ്രവാചകന്മാർക്ക് ഒരു ദോഷവും ചെയ്യരുത്" (സങ്കീ. 105:15, 1 ദിന. 16:22).
ദൈവം പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുത്തവരെ എതിർക്കുന്നവർക്കെതിരെ ദൈവം നല്കുന്ന ശക്തമായ താക്കീതാണിത്.
ദാവീദ് രാജാവിന്റെ ജീവിതത്തിൽ ഈ ബോധ്യം വളരെ വ്യക്തമായിരുന്നു. തന്നെ കൊല്ലാൻ നടന്ന ശൗൽ രാജാവിനെ വധിക്കാൻ അവസരം ലഭിച്ചിട്ടും ദാവീദ് അതിന് മുതിർന്നില്ല. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്:
"കർത്താവിന്റെ അഭിഷിക്തന്റെ മേൽ കൈവെക്കുന്നതിൽ നിന്ന് കർത്താവ് എന്നെ കാക്കട്ടെ. കർത്താവിന്റെ അഭിഷിക്തനായവനെ തൊട്ടിട്ട് ആർക്കാണ് നിരപരാധിയായി രിക്കാൻ കഴിയുക?" (1 സാമു. 26:9). അഭിഷിക്തൻ തെറ്റ് ചെയ്താൽ പോലും അവർക്ക് ശിക്ഷ നൽകേണ്ടത് ദൈവമാ ണെന്നും മനുഷ്യർ നിയമം കൈയ്യിലെടുക്കരുത് എന്നും ദാവീദ് വിശ്വസിച്ചു.
മോശക്കെതിരെ സംസാരിച്ച മിറിയം ദൈവത്തിന്റെ ദാസനായ മോശക്കെതിരെ സംസാരിച്ചതിന് മോശയുടെ സഹോദരിയായ മിറിയം ശിക്ഷിക്കപ്പെട്ട സംഭവം സംഖ്യാപുസ്തകത്തിൽ വിവരിക്കുന്നുണ്ട്:
"എന്റെ ദാസനായ മോശെയ്ക്കെതിരേ സംസാരിക്കാൻ നിങ്ങൾ ഭയപ്പെടാഞ്ഞതെന്ത്?" എന്ന് ദൈവം ചോദിക്കുകയും, അനന്തരം മിറിയം കുഷ്ഠരോഗിയാവുകയും ചെയ്തു (സംഖ്യാ. 12:8-10).
പുതിയ നിയമം,സഭാനേതാക്ക ളെയും ശുശ്രൂഷകരെയും ബഹുമാനിക്കണമെന്നും അവരെ അനാവശ്യമായി വിമർശിക്കരുതെന്നും പഠിപ്പിക്കുന്നു:എബ്രാ. 13:17: നിങ്ങളുടെ നേതാക്കന്മാരെ അനുസരിക്കുകയും അവർക്ക് കീഴടങ്ങുകയും ചെയ്യുക. അവർ നിങ്ങളെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ട വരാണ്.
വിമർശനം ക്രിയാത്മകവും സത്യസന്ധവുമാണെങ്കിൽ പോലും, അത് ദൈവത്തിന്റെ മുൻപിൽ വലിയ ഉത്തരവാദിത്തമുള്ള കാര്യമാണെന്ന് ബൈബിൾ ഓർമ്മിപ്പിക്കുന്നു. അഭിഷിക്തരുടെ വീഴ്ചകളെ വിധിക്കാനുള്ള അധികാരം അന്തിമമായി ദൈവത്തിൽ നിക്ഷിപ്തമാണെന്നും, വിശ്വാസികൾ സഹിഷ്ണുതയോടും പ്രാർത്ഥനയോടും കൂടെ പെരുമാറണമെന്നുമാണ് ബൈബിൾ തത്വം.
"മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോട് ക്ഷമിക്കപ്പെടും; എന്നാൽ പരിശുദ്ധാത്മാവിനെതിരായി സംസാരിക്കുന്നവനോട് ഈ ലോകത്തിലോ വരാനിരിക്കുന്ന ലോകത്തിലോ ക്ഷമിക്കപ്പെടു കയില്ല" (മത്താ. 12:32).
സഭയുടെ നടത്തിപ്പ് പരിശുദ്ധാത്മ നിയോഗ പ്രകാരമാണെന്നും, വൈദികരും മേൽപ്പട്ടക്കാരും അതിന്റെ കാർമ്മികരാണെന്നും ക്രിസ്തു പഠിപ്പിക്കുന്നു.
തന്റെ അനുയായികളെ എതിർക്കുന്നവരോടും വിമർശിക്കുന്നവരോടും പ്രതികാരം ചെയ്യാനല്ല, മറിച്ച് അവരോട് സ്നേഹത്തോടെ പെരുമാറാനാണ് യേശു പഠിപ്പിച്ചത്: "നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹി ക്കുവിൻ; നിങ്ങളെ അധിക്ഷേപി ക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ" (ലൂക്കോ. 6:28). അവിടുത്തെ ക്രൂശീകരണ സമയത്ത് പോലും തന്നെ പരിഹസിച്ചവർക്കായി "പിതാവേ, ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ" എന്ന് പ്രാർത്ഥിക്കുകയാണ് യേശു ചെയ്തത്.
മറ്റുള്ളവരെ വിമർശിക്കുന്ന തിനും വിധിക്കുന്നതിനും മുൻപ് സ്വന്തം തെറ്റുകൾ തിരുത്തണമെന്ന് യേശു ഓർമ്മിപ്പിച്ചു:
"നിങ്ങൾ വിധിക്കപ്പെടാതി രിക്കാൻ വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധി കൊണ്ടുതന്നെ നിങ്ങളും വിധിക്കപ്പെടും" (മത്താ. 7:1-2).
തന്റെ അഭിക്ഷിക്തരെ വിമർശിക്കുന്നവർക്കെതിരെ കർത്താവു ശക്തമായി പറയുന്നത്: "എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരോ, അവന്റെ കഴുത്തിൽ ഒരു വലിയ തിരിക്കല്ല് കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവന് നന്ന്" (മത്താ. 18:6).
"നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തള്ളിക്കളയുന്നവൻ എന്നെ തള്ളിക്കളയുന്നു" (ലൂക്കാ 10:16). അവർ ദൈവിക നീതിക്ക് മുൻപിൽ മറുപടി പറയേണ്ടി വരുമെന്നും യേശു ഓർമ്മിപ്പിക്കുന്നു.
ദൈവം തിരഞ്ഞെടുത്തവർ ക്കെതിരെ നിൽക്കുന്നത് ദൈവത്തിന് എതിരായി നിൽക്കുന്നതിന് തുല്യമായാണ് ബൈബിൾ കാണുന്നത്.
ഗലാ. 6:7: "വഞ്ചിതരാകരുത്, ദൈവം പരിഹസിക്കപ്പെടു ന്നവനല്ല; മനുഷ്യൻ വിതയ്ക്കുന്നത് തന്നെ കൊയ്യും." അഭിഷിക്തരെ ഉപദ്രവിക്കുന്നവർ സ്വന്തം പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് ഇത് വ്യക്തമാക്കുന്നു.
സത്യത്തെ അറിഞ്ഞു കൊണ്ട് തള്ളിക്കളയുന്നവരുടെ അന്ത്യം ആത്മീയമായ നാശമാണെന്ന് പുതിയ നിയമം മുന്നറിയിപ്പ് നൽകുന്നു: 2 പത്രോ. 2:1-3: വ്യാജപ്രവാചകന്മാരെയും സത്യത്തെ നിന്ദിക്കുന്നവരെയും കുറിച്ച് പത്രോസ് ശ്ലീഹാ പറയുന്നത്, അവർ തങ്ങൾക്കുതന്നെ "വേഗത്തിലുള്ള നാശം" വരുത്തിവെക്കുന്നു എന്നാണ്.
ദൈവകൃപയെ ദുരുപയോഗം ചെയ്യുന്നവരെയും അഭിഷിക്തരെ നിന്ദിക്കുന്നവരെയും കാത്തിരിക്കുന്നത് "കാർമേഘം പോലെ അലയുന്ന ഇരുട്ടാണ്" എന്ന് യൂദാ 1:13 ൽ പറയുന്നു .
മത്താ. 11:20-24: യേശു തന്റെ അത്ഭുതങ്ങൾ കണ്ടിട്ടും മാനസാന്തരപ്പെടാത്ത നഗരങ്ങളെ ശപിക്കുന്നത് നാം കാണുന്നു. ന്യായവിധി ദിവസത്തിൽ സൊദോം നഗരത്തിന് ലഭിക്കുന്നതി നേക്കാൾ വലിയ ശിക്ഷയായി രിക്കും അവർക്ക് ലഭിക്കുക എന്ന് യേശു മുന്നറിയിപ്പ് നൽകി.
മോശയുടെ അധികാരത്തെ ചോദ്യം ചെയ്ത കോരഹി നെയും സംഘത്തെയും ഭൂമി പിളർന്ന് വിഴുങ്ങിയതായി സംഖ്യാ. 16 പറയുന്നു.
ദൈവത്തിന് മഹത്വം നൽകാതെ തന്നെത്തന്നെ ഉയർത്തുകയും ദൈവജനത്തെ ഉപദ്രവിക്കുകയും ചെയ്ത ഹെരോദാവു പുഴു അരിച്ചു മരിച്ചതായി അപ്ര.12:23 ൽ കാണാം.
മോശയുടെയും അഹരോന്റെയും നേതൃത്വത്തെ ചോദ്യം ചെയ്ത കോരഹും കൂട്ടരും നേരിട്ട ശിക്ഷ ബൈബിളിലെ ഏറ്റവും ഭയാനകമായ ഉദാഹരണ ങ്ങളിൽ ഒന്നാണ്. ഭൂമി പിളർന്ന് കോരഹിനെയും കുടുംബ ത്തെയും അവർക്കുള്ള സകല തിനെയും വിഴുങ്ങുകയും, കൂടെയുണ്ടായിരുന്ന 250 പേരെ സ്വർഗ്ഗത്തിൽ നിന്നുള്ള തീ വന്ന് ദഹിപ്പിക്കുകയും ചെയ്തു (സംഖ്യ.16).
എലീഷാ പ്രവാചകനെ പരിഹസിച്ച യുവാക്കൾ (2 രാജാ. 2:23-24) :
ദൈവത്തിന്റെ പ്രവാചകനെ പരിഹസിക്കുന്നത് ദൈവത്തെ തന്നെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് ഈ സംഭവം കാണിച്ചുതരുന്നു. പ്രവാചകൻ അവരെ കർത്താവിന്റെ നാമത്തിൽ ശപിച്ചു. ഉടനെ കാട്ടിൽ നിന്ന് രണ്ട് പെൺകരടി കൾ ഇറങ്ങിവരികയും അവരി ൽ 42 പേരെ കീറിക്കളയുകയും ചെയ്തു.
മിറിയാമിന് ഉണ്ടായ കുഷ്ഠ രോഗം (സംഖ്യ. 12) :
സ്വന്തം സഹോദരനാണെങ്കിൽ പോലും ദൈവത്തിന്റെ അഭിഷിക്തനെതിരെ സംസാരിക്കുന്നത് തെറ്റാണെന്ന് ഈ ചരിത്രം പഠിപ്പിക്കുന്നു.
ദൈവത്തിന്റെ കോപം അവർക്കെതിരെ ജ്വലിക്കുകയും മിറിയാം പെട്ടെന്ന് തന്നെ കുഷ്ഠരോഗിയായി മാറുകയും ചെയ്തു. പിന്നീട് മോശ പ്രാർത്ഥിച്ചതിനാലാണ് അവൾക്ക് സൗഖ്യം ലഭിച്ചത്.
ഹെരോദാവു അഗ്രിപ്പ രാജാവ് (അപ്ര. 12:21-23):അഭിഷിക്തരെ ഉപദ്രവിക്കുകയും ദൈവത്തിന് നൽകേണ്ട മഹത്വം സ്വന്തമാക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇദ്ദേഹം.
കർത്താവിന്റെ ദൂതൻ ഉടനെ അദ്ദേഹത്തെ അടിച്ചു; അദ്ദേഹം പുഴു അരിച്ചു മരിച്ചു.
ഉസ്സായുടെ മരണം(2 ശമു.6:6-7):
അഭിഷിക്തമായ വസ്തുക്കളെ ദൈവകല്പനയ്ക്ക് വിരുദ്ധമായി കൈകാര്യം ചെയ്യുന്നതിലെ അപകടം ഇത് വ്യക്തമാക്കുന്നു.
നിയമപേടകം തൊടാൻ അനുവാദമില്ലാതിരുന്നിട്ടും അത് ചെയ്തതുകൊണ്ട് ദൈവ കോപം ഉണ്ടാവുകയും ഉസ്സാ അവിടെത്തന്നെ വീണു മരിക്കുകയും ചെയ്തു.
ദൈവം തന്റെ ശുശ്രൂഷയ്ക്കായി വേർതിരിച്ച വ്യക്തികളെയോ വസ്തുക്കളെയോ നിസ്സാരമായി കാണുന്നതോ അവഹേളിക്കു ന്നതോ വലിയ പ്രത്യാഘാത ങ്ങൾ ഉണ്ടാക്കുമെന്നു ഇതു കാണിക്കുന്നു .
അഭിഷേകം ദൈവത്തിന്റെ ദാനമാണ്, പ്രതിഫലമല്ല
അഭിഷേകം എന്നത് ഒരാൾ തന്റെ കഴിവ് കൊണ്ടോ പുണ്യം കൊണ്ടോ നേടിയെടുക്കുന്ന ഒന്നല്ല, മറിച്ച് ദൈവം ഒരു പ്രത്യേക ദൗത്യത്തിനായി നൽകുന്ന സൗജന്യ ദാനമാണ്. അതുകൊണ്ട് തന്നെ, ഒരു വ്യക്തി പാപം ചെയ്താലും ദൈവം നൽകിയ ആ 'വിളിയും' 'കൈവെയ്പ്പും' ഉടനെ ഇല്ലാതാകുന്നില്ല.
"ദൈവത്തിന്റെ ദാനങ്ങളും വിളിയും മാറ്റമില്ലാത്തവയാണ്" (റോമ. 11:29).
ശാസ്ത്രിമാരെയും പരീശന്മാരെയും കുറിച്ച് യേശു പറഞ്ഞത് ഇപ്രകാരമാണ്:
"അവർ നിങ്ങളോട് പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിൻ. എന്നാൽ അവരുടെ പ്രവൃത്തികൾ നിങ്ങൾ അനുകരിക്കരുത്. കാരണം, അവർ പറയുന്നു എന്നല്ലാതെ പ്രവർത്തിക്കുന്നില്ല" (മത്താ. 23:3). അവർ ഇരിക്കുന്ന 'സ്ഥാനത്തെ' (മോശയുടെ സിംഹാസനം) ബഹുമാനിക്ക ണമെന്നും എന്നാൽ അവരുടെ തെറ്റായ മാതൃക പിന്തുടരരുത് എന്നുമാണ് യേശു പഠിപ്പിച്ചത്.
വ്യക്തിപരമായ പാപം അഭിഷി ക്തന്റെ ആത്മീയ ജീവിത ത്തെയും ദൈവവുമായുള്ള ബന്ധത്തെയും ബാധിക്കും എന്നതിൽ സംശയമില്ല. എന്നാൽ, അവർ വഹിക്കുന്ന ശുശ്രൂഷാപരമായ സ്ഥാനം ദൈവം നൽകിയതാണ്. വ്യക്തിപരമായ വീഴ്ചകൾ ഉണ്ടായാലും ആ ശുശ്രൂഷ യിലൂടെ ദൈവം നൽകുന്ന കൃപ(കൂദാശകൾ)യ്ക്ക് മാറ്റം വരുന്നില്ല.
സാധാരണക്കാരേക്കാൾ വലിയ ഉത്തരവാദിത്തം അഭിഷിക്തർക്കുള്ളതുകൊണ്ട്, അവർ തെറ്റ് ചെയ്താൽ അവർക്ക് ലഭിക്കുന്ന ശിക്ഷയും കഠിനമായിരിക്കും എന്ന് ബൈബിൾ പറയുന്നു: "അധികം ലഭിച്ചവനിൽ നിന്ന് അധികം ചോദിക്കപ്പെടും" (ലൂക്കാ 12:48).
അഭിഷിക്തർ തെറ്റ് ചെയ്യുന്നു എന്ന് കാണുമ്പോൾ വിശ്വാസികൾ ചെയ്യേണ്ടത് അവരെ പരസ്യമായി അപഹസിക്കുകയല്ല, മറിച്ച്:
പ്രാർത്ഥിക്കുക: അവർ സത്യത്തിലേക്ക് മടങ്ങിവരാൻ വേണ്ടി പ്രാർത്ഥിക്കുക.
അവരുടെ തെറ്റായ ഉപദേശങ്ങൾ സ്വീകരിക്കാതി രിക്കുക. അവരെ ദൈവത്തിന് വിടുക: വിധിക്കാനുള്ള അധികാരം ദൈവത്തിന് വിട്ടുകൊടുക്കുക.
ഒരു വ്യക്തി പാപിയാണെങ്കിലും ദൈവം അവർക്ക് നൽകിയ ശുശ്രൂഷാപരമായ പദവിയെ (കൈവെയ്പിനെ) ബഹുമാനി ക്കണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.
ക്രിസ്തീയ പുരോഹിതർക്ക് മാനുഷികമായ വീഴ്ചകൾ സംഭവിച്ചേക്കാം എന്ന യാഥാർത്ഥ്യം നിലനിൽക്കു മ്പോൾ തന്നെ, അവരെ പരസ്യമായി അവഹേളി ക്കുന്നതിനെ ബൈബിൾ ഗൗരവത്തോടെയാണ് കാണുന്നത്.: വ്യക്തിയെയും പദവിയെയും വേർതിരിച്ചു കാണുക. പുരോഹിതൻ എന്ന വ്യക്തിക്ക് തെറ്റുകൾ പറ്റാം, എന്നാൽ ആ 'പദവി' ക്രിസ്തു സ്ഥാപിച്ചതാണ്. സഭയുടെ തലവൻ ക്രിസ്തുവാണെന്ന ബോധ്യത്തോടെ വേണം ആ ശുശ്രൂഷയെ സമീപിക്കാൻ. വിശുദ്ധ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നത് പോലെ, "ദൈവത്തിന്റെ രഹസ്യങ്ങളുടെ പരികർമ്മികളായി"(1കൊരി.4:1) വേണം അവരെ പരിഗണി ക്കാൻ. അവരുടെ വീഴ്ചകളെ വിമർശിക്കുമ്പോൾ ആ പദവിയെ നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ബൈബിൾ നൽകുന്ന ക്രമം പാലിക്കുക (മത്തായി 18:15-17). ഒരു പുരോഹിതനോ സഹോദരനോ തെറ്റ് ചെയ്യുന്നത് കണ്ടാൽ അവരെ തിരുത്താൻ യേശു വ്യക്തമായ ഒരു വഴി പറഞ്ഞുതന്നിട്ടുണ്ട്. ഇതൊന്നും ചെയ്യാതെ സോഷ്യൽ മീഡിയയിലോ പൊതുസമൂഹത്തിലോ അവഹേളിക്കുന്നത് ക്രൈസ്തവമായ രീതിയല്ല.
അപവാദം പ്രചരിപ്പിക്കുന്നത് വലിയ പാപമാണ്
പുരോഹിതർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ സത്യമാണോ എന്ന് ഉറപ്പില്ലാതെ പ്രചരിപ്പിക്കുന്നത് സഭയുടെ കെട്ടുറപ്പിനെ ബാധിക്കും.
പ്രാർത്ഥനയാണ് ഏറ്റവും വലിയ ആയുധം. പുരോഹിതർ നേരിടുന്ന പ്രലോഭനങ്ങളും സമ്മർദ്ദങ്ങളും വലുതാണ്. അവർ വഴിതെറ്റി പോകുന്നു എന്ന് തോന്നുമ്പോൾ അവരെ സമൂഹത്തിൽ താഴ്ത്തിക്കെട്ടു ന്നതിന് പകരം, അവർക്ക് മാനസാന്തരം ഉണ്ടാകാനും ദൈവഹിതത്തിലേക്ക് മടങ്ങിവരാനും വേണ്ടി പ്രാർത്ഥിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത് .
പുരോഹിതരെ അവഹേളി ക്കുന്നത് സഭയോടുള്ള സ്നേഹ മല്ല. അതുവഴി, സഭയെയും വിശ്വാസത്തെയുമാണ് പൊതുസമൂഹത്തിന് മുൻപിൽ അക്കൂട്ടർ തരംതാഴ്ത്തുന്നത്. "നിങ്ങൾ തമ്മിൽ സ്നേഹ മുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും" (യോഹ. 13:35) എന്ന വചനം ഓർക്കുക.
ആന്തരികമായ പ്രശ്നങ്ങൾ സഭയ്ക്കുള്ളിലെ വേദികളിൽ പരിഹരിക്കാൻ ശ്രമിക്കുക.
ഒരു പുരോഹിതൻ തെറ്റ് ചെയ്യുമ്പോൾ ആ തെറ്റിനെ അനുകൂലിക്കണം എന്നല്ല ബൈബിൾ പറയുന്നത്. മറിച്ച്, അവഹേളനവും പരിഹാസവും ഒഴിവാക്കി, ക്രിസ്തീയമായ വിനയത്തോടും സഭയുടെ നിയമങ്ങൾ പാലിച്ചും പ്രതികരിക്കണം എന്നാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നത് ദൈവഹിതമല്ല; സ്നേഹത്തോ ടെയുള്ള തിരുത്തലുകളും തീക്ഷ്ണമായ പ്രാർത്ഥനയു മാണ് ഒരു യഥാർത്ഥ ക്രിസ്ത്യാ നിക്ക് ചേർന്നത് !