01/09/2026
ചുറ്റിക്കളിക്ക് പോകുന്നവരെ ,കുൽസിത പ്രവർത്തിക്കാരെ നിങ്ങൾക്ക് നല്ലതല്ലാത്ത ഒരു വാർത്ത !!
ഇനി ഇവിടെ അനാശാസ്യ കേന്ദ്രങ്ങളിൽ (brothels) പോകുന്ന ഇടപാടുകാരെയും (sexual clients/customers) പ്രതികളാക്കി കേസെടുക്കാം എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് (ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്
അനാശാസ്ത്യ കേന്ദ്രങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾ കുറ്റക്കാരല്ലെന്ന മുൻ സിംഗിൾ ബെഞ്ച് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് ഈ വിധി. അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യകത (demand) നിലനിൽക്കുന്നതുകൊണ്ടാണെന്നും, പണം നൽകി സേവനം വാങ്ങുന്ന ഇടപാടുകാരൻ ഈ ലൈംഗിക ചൂഷണത്തിൽ നേരിട്ട് പങ്കാളിയാകുന്നുവെന്നും കോടതി നിരീക്ഷണം പങ്കുവെക്കുന്നു.
ലൈംഗികവൃത്തിക്കായി ആളുകളെ അനാശാസ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയോ , അതിനുവേണ്ടി പ്രേരിപ്പിക്കുകയോ ചെയ്യുന്നതിനെതിരെയുള്ളതാണ് 1956-ലെ Immoral Traffic (Prevention) Act section 5 പ്രകാരം 3 മുതൽ 7 വർഷം വരെയും (കുട്ടികൾ ഉൾപ്പെട്ടാൽ ജീവപര്യന്തം വരെയും) കഠിനതടവ് ലഭിക്കാം. പണം നൽകി ലൈംഗികസേവനം ആവശ്യപ്പെടുന്നത് ചൂഷണത്തിന് പ്രേരിപ്പിക്കുന്നതിന് തുല്യമാണെന്ന് കോടതി വിലയിരുത്തി.
അതോടൊപ്പം തന്നെ Section 7 പ്രകാരം സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ ലൈംഗികവൃത്തി നടത്തുന്നത് നിരോധിക്കുന്നു. ഇവിടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഇടപാടുകാരനെയും (person with whom prostitution is carried on) തുല്യ കുറ്റവാളിയായി ഈ വകുപ്പ് കണക്കാക്കുന്നു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ചില സംശയങ്ങളും നിലനിൽക്കുന്നു.
1956-ലെ Immoral Traffic (Prevention) Act മനുഷ്യക്കടത്ത് തടയാൻ ഉദ്ദേശിച്ചുള്ളതാണെങ്കിലും, പ്രായപൂർത്തിയായവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത്തൊഴിലിനെയും (Consensual S*x Work) ക്രിമിനൽവൽക്കരിക്കുന്നത് ഇതിന് കാരണമാകുമോ എന്നും ,അത് വിപരീത ഫലങ്ങളാണ് സൃഷ്ടിക്കുന്നത് എന്നും ചില സന്ദേഹങ്ങൾ ഉണ്ട്
നിയമംമൂലം ലൈംഗികത്തൊഴിലിനെ കുറ്റകൃത്യമല്ലാതാക്കുമ്പോൾ (Decriminalization) രോഗനിയന്ത്രണം എളുപ്പമാകുമെന്നാണ്. പഠനങ്ങൾ പറയുന്നത്
റെയ്ഡുകളെ ഭയക്കാതെ സൗജന്യ കോണ്ടം വിതരണം, എച്ച്.ഐ.വി/എസ്ടിഡി (STI/HIV) പരിശോധനകൾ, ആരോഗ്യ ബോധവൽക്കരണം എന്നിവ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും.
ലോകാരോഗ്യ സംഘടന (WHO), യുഎൻഎയ്ഡ്സ് (UNAIDS) ഇവയിലെക്കാണ് വിരൽചൂണ്ടുന്നത്
ഇതുമൂലം ലൈംഗിക തൊഴിലാളികളുടെ സുരക്ഷ ഇല്ലാതാകുന്നു.ഉപഭോക്താക്കളെയും തൊഴിലാളികളെയും പോലീസും നിയമവും വേട്ടയാടുമ്പോൾ ഇത്തരം ലൈംഗിക തൊഴിലുകൾ പൂർണ്ണമായും രഹസ്യ സ്വഭാവമുള്ളതായി (underground) മാറുന്നു. ഭയം കാരണം ലൈംഗിക തൊഴിലിടങ്ങളിൽ നടക്കുന്ന അക്രമങ്ങൾ, കൊള്ളയടിക്കൽ, ഭീഷണിപ്പെടുത്തലുകൾ എന്നിവയ്ക്കെതിരെ പോലീസിനെ സമീപിക്കാൻ ലൈംഗിക തൊഴിലാളികൾക്ക് സാധിക്കാതെ വരാനും സാധ്യതയേറുന്നു.
എന്നാൽ നിയമപരമായ നിയന്ത്രണങ്ങൾ നിലവിൽ വരുമ്പോൾ, നിർബന്ധിത ലൈംഗികവൃത്തിയും കുട്ടികളെ കടത്തുന്നതുമായ യഥാർത്ഥ മാഫിയകളെ വേർതിരിച്ചു കണ്ടെത്തി ശിക്ഷിക്കാൻ പോലീസിന് സാധിക്കും. എന്നുള്ളതാണ് ഇതിൻറെ മറ്റൊരു വശം.
ഇതിനെ കേവലം കുറ്റകൃത്യമായി കാണാതെ ഒരു തൊഴിലായി അംഗീകരിച്ച് തൊഴിൽ നിയമങ്ങൾക്ക് കീഴിൽ കൊണ്ടുവന്നാൽ ചൂഷണങ്ങൾ കുറയുകയും സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാകുകയും ചെയ്യും.അങ്ങനെ ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം പൗരന്മാർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലഭിക്കുകയും ചെയ്യുന്നു .
ഹൈക്കോടതിയുടെ പുതിയ ഈ തീരുമാനം കൊണ്ട്, നിരോധനങ്ങളും കർശന ക്രിമിനൽ വകുപ്പുകളും കൊണ്ട് മനുഷ്യൻറെ ലൈംഗികമായ ആസക്തിയുടെ ഡിമാൻഡ് ഇല്ലാതാക്കാനാകില്ല; പകരം അത് പാർശ്വവൽക്കരിക്കപ്പെട്ട ലൈംഗിക തൊഴിലാളികളെയും ട്രാൻസ് വിഭാഗങ്ങളെയും കൂടുതൽ അപകടങ്ങളിലേക്ക് കൊണ്ട് ചാടിക്കുവാൻ ഉള്ള വിദൂര വ്യാപകമായ ചില പ്രശ്നങ്ങൾ ഈ നിയമ വ്യതിയാനം വഴി ഉണ്ടാകാം.
Adv joy john antony