Adv. Adarsh Sivadasan

Adv. Adarsh Sivadasan Advocate at High Court of Kerala

ബാർ കൗൺസിലിലെ എല്ലാ കള്ളൻമാരും അറിയുന്നതിന്, ഈ തീവെട്ടി കൊള്ളയ്ക്ക് മറുപടിയുണ്ടോ ?(ഞാൻ ബാർ കൗൺസിൽ ഇലക്ഷനിൽ മത്സരിയ്ക്കുന...
25/04/2026

ബാർ കൗൺസിലിലെ എല്ലാ കള്ളൻമാരും അറിയുന്നതിന്, ഈ തീവെട്ടി കൊള്ളയ്ക്ക് മറുപടിയുണ്ടോ ?

(ഞാൻ ബാർ കൗൺസിൽ ഇലക്ഷനിൽ മത്സരിയ്ക്കുന്നില്ലാ, ഒന്നേകാൽലക്ഷം മുടക്കി പാർട്ടി അടിമകളെ മാത്രം തിരഞ്ഞെടുക്കുന്ന ഈ കൊള്ളസങ്കേതത്തിലേക്ക് മത്സരിച്ചിട്ട് കാര്യമില്ലാന്ന് അറിയാം)

എട്ട് കോടിയുടെ വെൽഫെയർ ഫണ്ട് തട്ടിപ്പ് മാത്രമാണ് എല്ലാവർക്കും അറിയാവുന്നത്, എന്നാൽ അതിനെക്കാളും വലിയ തട്ടിപ്പാണ് ഇപ്പോ “ഇ-ഗവേണൻസ് സോഫ്റ്റ്‌വെയറിൻ്റെ” പേരിൽ നടന്ന് കൊണ്ടിരിയ്ക്കുന്നത്.

Law Qube എന്ന തട്ടിപ്പ് കമ്പനിയുമായി ബാർ കൗൺസിൽ കരാറിലേർപ്പെടുന്നത് 2022 ഫെബ്രുവരി 28-ന്, Rs. 88,50,000+GST (എൺപത്തിയെട്ട് ലക്ഷത്തി അൻപതിനായിരം രൂപാ) + ഹോസ്റ്റിംഗിന് പ്രത്യേകം 8 ലക്ഷം രൂപാ, എന്ന അതിഭീമമായ തുകയ്ക്കാണ് കരാർ ഒപ്പിട്ടത്. 18 മോഡ്യൂളുകൾ ഉള്ള സോഫ്റ്റ്വെയർ 2022 നവംബർ 4-ന് ആണ് പൂർത്തിയാക്കി Go Live പറഞ്ഞിരുന്നത്.

എന്നാൽ 18 മോഡ്യൂളുകൾ ഉള്ളതിൽ വെറും 11 മോഡ്യൂളുകൾ മാത്രം പകുതി പോലും പൂർത്തിയാക്കാതെ 2022 നവംബർ 4-ന് തന്നെ Go-Live പറഞ്ഞ് മുഴുവൻ തുകയും കമ്പനിയ്ക്ക് നൽകി, 7 മോഡ്യൂളുകൾ ഇതുവരെ തുടങ്ങിയിട്ട്പോലുമില്ലാ, പകുതി പോലും പൂർത്തിയാവാത്ത 11 മോഡ്യൂളുകളുടെ പ്രശ്നം കാരണം കഴിഞ്ഞ വർഷം മൂന്ന് എൻറോൾമെൻ്റുകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം വരെയുണ്ടായി, സോഫ്റ്റ് വെയറിൻ്റെ പ്രശ്നം കാരണം എൻറോൾമെൻ്റിന് അപേക്ഷിക്കാൻ കഴിയാതെ വന്ന LL.B ബിരുധധാരികൾക്ക് കമ്പനി സപ്പോർട്ട് കൊടുത്തു എന്ന പേരിൽ ഇതുവരെ 35 ലക്ഷം രൂപാ എക്സ്ട്രാ കൊടുത്തു (ലോകത്ത് തന്നെ ആദ്യമായാണ് സോഫ്റ്റ് വെയറിൻ്റെ കുഴപ്പത്തിന് അതിൻ്റെ കമ്പനിയോട് നഷ്‌ടപരിഹാരം വാങ്ങുന്നതിന് പകരം കമ്പനിയ്ക്ക് വീണ്ടും അങ്ങോട്ട് കാശ് കൊടുക്കുന്നത്).

Go-Live കഴിഞ്ഞ് ഒരു വർഷം വാറൻ്റി പീരിയഡ് ആണ്, അത് കഴിഞ്ഞാണ് AMC തുടങ്ങുക, ഇവിടെ Go-Live പറഞ്ഞ 11 മോഡ്യൂളുകൾ പോലും പൂർത്തിയാക്കിയിട്ടില്ലാ, 7 മോഡ്യൂളുകൾ ഇനി തുടങ്ങാതിരിയ്ക്കുന്നതേ ഉള്ളൂ, എന്നിട്ടും കരാറിന് വിരുദ്ധമായി 2025 ജൂൺ 12-ന് AMC യ്ക്ക് കരാർ ഒപ്പുവെച്ച് അതിൻ്റെ തുകയായ Rs. 8,85,000 രൂപാ (ഏട്ട് ലക്ഷത്തി എൺപത്തയ്യായിരം) കൊടുത്തു.

മറ്റ് പല പേരുകളിലായി 15 ലക്ഷത്തോളം രൂപാ കരാറിലില്ലാത്ത കാര്യങ്ങൾക്കായി കമ്പനിയ്ക്ക് വീണ്ടും നൽകി.

എനിയ്ക്ക് കിട്ടിയ RTI Replyയുടെ അടിസ്ഥാനത്തിൽ Tip of the iceberg മാത്രമാണ് ഞാൻ ഈ മെസ്സേജിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നത്.

ന്യായീകരണതൊഴിലാളികൾ ക്യാപ്സൂളുമായി വരുമെന്നറിയാം….. എത്ര ന്യായീകരിച്ചാലും ഈ തീവെട്ടികൊള്ളയ്ക്ക് കണക്ക് പറയിച്ചിരിയ്ക്കും…

Bar Council of India Rules, Part VI Chapter IV Rule III പറയുന്നത് ....."Wearing of Advocates' gown shall be optional exc...
19/03/2026

Bar Council of India Rules, Part VI Chapter IV Rule III പറയുന്നത് .....

"Wearing of Advocates' gown shall be optional except when appearing in the Supreme Court or in High Courts"

അപ്പോ കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആയിരിക്കെ..... നമ്മുടെ വേനലിന്റെ കാഠിന്യം പരിഗണിച്ച് ...... നിലവില്‍ 365 ദിവസവും, സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ഒഴികെ നിര്‍ബന്ധം അല്ലാതിരുന്ന അഡ്വക്കേറ്റ് ഗൗണ്‍ 31.05.2026 വരെ നിര്‍ബന്ധം അല്ലാതാക്കിയ ബഹു.കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഒരായിരം നന്ദി അറിയിക്കുന്നു..........

Address

Advocate, High Court Of
Kochi
682031

Telephone

+919249483243

Website

Alerts

Be the first to know and let us send you an email when Adv. Adarsh Sivadasan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adv. Adarsh Sivadasan:

Shortcuts

Share

Category