13/07/2021
പ്രിയപ്പെട്ടവരേ,
ചാലക്കുടി നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും, മണ്ഡലത്തിലെ വോട്ടർമാർക്ക് നേരിട്ട് സമീപിക്കുന്നതിനുമായി ചാലക്കുടി സൗത്ത് ജംഗ്ഷനിലുള്ള പനമ്പിള്ളി സാംസ്കാരിക ഗവേഷണ കേന്ദ്രത്തിലെ താഴത്തെ നിലയിൽ 2021 ജൂലൈ 14 ആം തിയ്യതി മുതൽ എം എൽ എ ഓഫീസ് പ്രവർത്തനം ആരംഭിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ ലളിതമായ രീതിയിൽ അന്നേ ദിവസം രാവിലെ 11.00 മണിക്ക് ബഹുമാന്യനായ ചാലക്കുടിയുടെ എംപി ശ്രീ ബെന്നി ബഹനാൻ ഉദ്ഘാടനം നിർവഹിക്കുകയാണ്. നിങ്ങൾ ഓരോരുത്തരെയും പ്രസ്തുത ചടങ്ങിലേക്ക് ക്ഷണിക്കണം എന്നാണ് ആഗ്രഹം എങ്കിലും നിലവിലെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പരിമിതി എല്ലാവരും ഉൾക്കൊള്ളണമെന്നും, വരും ദിവസങ്ങളിൽ നിങ്ങളുടെ ഏതൊരാവശ്യത്തിനും ഓഫീസ് സൗകര്യം പ്രയോജനപ്പെടുത്തണം എന്നും ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.
എന്ന് സ്വന്തം,
സനീഷ്കുമാർ ജോസഫ് എം എൽ എ
OFFICE CONTACT NUMBER : 04802701538