15/05/2020
സഹകരണ സംഘം ബാങ്കുകൾക്ക് ഇനി മുതൽ (SARFAESI Act) സർഫാസി നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കാം: സുപ്രീം കോടതി
സഹകരണ ബാങ്കുകളും സര്‍ഫാസി നിയമത്തിന്റെ കീഴില്‍ വരുമെന്ന് സുപ്രീംകോടതി.
കുടിശ്ശികക്കാരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സഹകരണ ബാങ്കുകള്‍ക്കും ഇനി മുതൽ സര്‍ഫാസി നിയമപ്രകാരം നടപടികൾ സ്വീകരിക്കാം. ഇതുസംബന്ധിച്ച 2003-ലെ വിജ്ഞാപനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു. സഹകരണ സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്കും സര്‍ഫാസി നിയമം ബാധകമാണോയെന്നതു സംബന്ധിച്ച കോടതിവിധികളില്‍ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് വിഷയം ഭരണഘടനാ ബെഞ്ചിൻ്റെ മുന്നിലെത്തിയത്. കോടതിയുടെ ഇടപെടലില്ലാതെതന്നെ കുടിശ്ശികക്കാരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്നതാണ് 2002-ലെ സര്‍ഫാസി (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ്) നിയമം. സംസ്ഥാന നിയമത്തിനു കീഴിലുള്ള സഹകരണ ബാങ്കുകളും ബഹുസംസ്ഥാന (മള്‍ട്ടി സ്റ്റേറ്റ്) സഹകരണ ബാങ്കുകളും സര്‍ഫാസി നിയമത്തിലെ 'ബാങ്കുകള്‍' എന്ന വിഭാഗത്തില്‍ വരുന്നതാണെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അതിനാൽ സഹകരണ സംഘം ബാങ്ക് വായ്പ എടുത്തിട്ടുള്ളവർ EMI കൃത്യമായി മുടക്കു കൂടാതെ തിരിച്ചടക്കുക.
Courtesy: FB