YAB Legal Services LLC

YAB Legal Services LLC Trusted Legal Service Organization in Middle East Handling All Areas of Law.

ദുബായിൽ വാടകയ്ക്ക് താമസിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രധാന സംശയമാണിത്: വീടിൻ്റെ മെയിന്റനൻസ് ചെലവ് ആര് വ...
02/09/2026

ദുബായിൽ വാടകയ്ക്ക് താമസിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രധാന സംശയമാണിത്: വീടിൻ്റെ മെയിന്റനൻസ് ചെലവ് ആര് വഹിക്കണം എന്നുള്ളത്. ദുബായ് റെന്റൽ നിയമം പറയുന്നത് എന്താണെന്ന് നോക്കാം...

പല പ്രവാസി ജീവനക്കാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അർഹമായ ഓവർടൈം വേതനം ലഭിക്കാത്തത്. രേഖാമൂലം വേറെ കരാറുകളൊന്നു...
27/08/2026

പല പ്രവാസി ജീവനക്കാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അർഹമായ ഓവർടൈം വേതനം ലഭിക്കാത്തത്. രേഖാമൂലം വേറെ കരാറുകളൊന്നുമില്ലെന്ന കാരണം പറഞ്ഞ് ജീവനക്കാരന് ഓവർടൈം ആനുകൂല്യം നിഷേധിക്കാൻ തൊഴിലുടമയ്ക്ക് യാതൊരു അവകാശവുമില്ല.
നിങ്ങളുടെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെങ്കിൽ, നിഷേധിക്കപ്പെട്ട വേതനം ലഭിക്കുന്നതിനായി MOHRE വഴി പരാതി നൽകാം. സമർപ്പിക്കുന്ന തെളിവുകൾ പരിശോധിച്ച് ലേബർ കോർട്ട് ഉചിതമായ തീരുമാനമെടുക്കും.

യു.എ.ഇ യിൽ  എംപ്ലോയ്മെന്റ് കോൺട്രാക്ട് ഒപ്പിടുന്നതിന് മുൻപ് നിർബന്ധമായും പരിശോധിക്കേണ്ട 10 പ്രധാന കാര്യങ്ങൾ:  പുതിയ ജോലി...
19/08/2026

യു.എ.ഇ യിൽ എംപ്ലോയ്മെന്റ് കോൺട്രാക്ട് ഒപ്പിടുന്നതിന് മുൻപ് നിർബന്ധമായും പരിശോധിക്കേണ്ട 10 പ്രധാന കാര്യങ്ങൾ:
പുതിയ ജോലി ഓഫർ ലഭിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിൽ കരാർ നിബന്ധനകൾ കാണാതെ പോകരുത്. ഒപ്പുവെക്കുന്നതിന് മുൻപ് തൊഴിൽ കരാറിലെ ഓരോ പോയിന്റും വ്യക്തമായി വായിക്കുക.
വ്യവസ്ഥകളിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഒപ്പിടുന്നതിന് മുൻപ് തന്നെ കമ്പനിയുമായി സംസാരിച്ച് വ്യക്തത വരുത്തുക.

വ്യാജ വാടകക്കരാർ കേസ്: യാബ്  ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ മലയാളി യുവാവ് കുറ്റവിമുക്തനായി.ഭാര്...
17/08/2026

വ്യാജ വാടകക്കരാർ കേസ്: യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെ മലയാളി യുവാവ് കുറ്റവിമുക്തനായി.

ഭാര്യക്ക് റസിഡൻഷ്യൽ വിസ ലഭിക്കുന്നതിനായി വ്യാജ വാടകക്കരാർ നിർമിച്ചെന്ന കേസിൽ ആരോപണവിധേയനായ മെക്കാനിക്കൽ എൻജിനീയറായ ആലപ്പുഴ സ്വദേശിയെ ദുബായ് കോടതി കുറ്റവിമുക്തനാക്കി. യാബ് ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിലൂടെയാണ് യുവാവ് കുറ്റവിമുക്തനായത്.
യുഎഇയിൽ ഭർത്താവിന്റെ വിസയിൽ ഭാര്യക്ക് താമസ വിസ എടുക്കുന്നതിന് പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി, സാലറി സർട്ടിഫിക്കറ്റ്, തൊഴിൽ കരാർ എന്നിവയ്‌ക്കൊപ്പം താമസസൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സാധുവായ വാടകക്കരാറും (എജാരി) അനിവാര്യമാണ്. എന്നാൽ, വാടകക്കരാർ ഇല്ലാതെ തന്നെ വിസ ശരിയാക്കി നൽകാമെന്ന് കറാമയിലെ ഒരു ടൈപ്പിങ് സെന്റർ വാഗ്ദാനം ചെയ്തതിനെ തുടർന്ന് യുവാവ് രേഖകളും പണവും കൈമാറുകയായിരുന്നു. വിസ ലഭിക്കുന്നതിന് താമസക്കരാർ നിർബന്ധമാണെന്ന കാര്യം ഇദ്ദേഹത്തിന് അറിയുമായിരുന്നില്ല.

തുടർന്ന് വിസയടിച്ചു നല്കാൻ വേണ്ടി നൽകിയ രേഖയ്ക്ക് പുറമെ ടൈപ്പിങ് സ്ഥാപനം അജ്‌മാൻ മുനിസിപ്പാലിറ്റിയുടെ പേരിൽ വ്യാജ വാടക കരാർ കൂടെയുണ്ടാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് നാഷണാലിറ്റി വിഭാഗത്തിന് സമർപ്പിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ച അധികൃതർ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും തുടർന്ന് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.ചോദ്യം ചെയ്യലിൽ തനിക്ക് ഇതിൽ പങ്കില്ലെന്നും ടൈപ്പിങ് സെന്ററിലാണ് രേഖകൾ നൽകിയതെന്നും വ്യക്തമാക്കിയ യുവാവ് തനിക്കെതിരെയുള്ള കുറ്റം പൂർണമായും നിഷേധിച്ചു. തുടർന്നാണ് കേസ് കോടതിയിലെത്തുകയും നിരപരാധിത്വം തെളിയിക്കുന്നതിനായി ഇദ്ദേഹം സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയും ചെയ്തത്.

വ്യാജരേഖ ചമച്ചതിൽ യുവാവിന് യാതൊരു പങ്കുമില്ലെന്നും ഈ വിവരങ്ങളെക്കുറിച്ച് അദ്ദേഹം അജ്ഞനായിരുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. കേസിൽ ഇദ്ദേഹത്തിന്റെ പങ്ക് തെളിയിക്കുന്ന യാതൊരു തെളിവുകളുമില്ലെന്ന് വ്യക്തമാക്കുന്ന മെമ്മോറാണ്ടം യാബ് ലീഗൽ സർവീസസ് കോടതിയിൽ സമർപ്പിച്ചു. രേഖകളും വാദമുഖങ്ങളും വിശദമായി പരിശോധിച്ച ദുബായ് കോടതി, കേസിൽ പ്രതിക്ക് പങ്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ പൂർണമായും കുറ്റവിമുക്തനാക്കി.

Happy Independence Day.
15/08/2026

Happy Independence Day.

ഷാര്‍ജ: മദ്യപിച്ചു വാഹനം ഓടിച്ച കുറ്റത്തിൽ ഡ്രൈവിംഗ് ലൈസന്‍സും വാഹനവും സസ്‌പെന്‍ഡ് ചെയ്തിരിക്കെ വിലക്ക് മറികടന്ന്  വാഹനം...
26/07/2026

ഷാര്‍ജ: മദ്യപിച്ചു വാഹനം ഓടിച്ച കുറ്റത്തിൽ ഡ്രൈവിംഗ് ലൈസന്‍സും വാഹനവും സസ്‌പെന്‍ഡ് ചെയ്തിരിക്കെ വിലക്ക് മറികടന്ന് വാഹനം ഓടിച്ച കേസില്‍ 5000 ദിര്‍ഹംസ് പിഴയും നാടുകടത്തല്‍ ശിക്ഷയും വിധിച്ച മലയാളി യുവാവിന്റെ നാടുകടത്തല്‍ ശിക്ഷ ഒഴിവാക്കി പിഴ മാത്രം അടച്ചാല്‍ മതിയെന്ന് ഷാര്‍ജ അപ്പീല്‍ കോടതിയുടെ വിധി. കാസറഗോഡ് സ്വദേശിക്കാണ്‌ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി മുഖേന നല്‍കിയ നിയമ സേവനത്തിലൂടെ ഇളവ് ലഭിച്ചത്.

മദ്യപിച്ചു വാഹനം ഓടിച്ച കുറ്റത്തിൽ ഡ്രൈവിംഗ് ലൈസന്‍സും വാഹനവും സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള കോടതിയുടെ ഉത്തരവ് നിലനില്‍കെയായിരുന്നു അദ്ദേഹം 01-03-2023 ന് വീണ്ടും റോഡിലൂടെ വാഹനം ഓടിച്ചത്. 11/7/2023 ന് നടന്ന സെഷനില്‍ കുറ്റാരോപിതനായ അദ്ദേഹത്തിന്റ സാന്നിധ്യത്തില്‍ ഒരു മാസം തടവിനും അയ്യായിരം ദിര്‍ഹം പിഴ അടക്കാനും ശിക്ഷ നടപ്പാക്കിയ ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും കേസിന്റെ ചെലവുകള്‍ വഹിക്കാനും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഈ പ്രവൃത്തിമൂലം രാജ്യത്തിന്റെ നിയമത്തെ അവഗണിക്കുകയാണ് ചെയ്തതെന്നും ഇത് ജനങ്ങള്‍ക്ക് അപകടം വരുത്തുമെന്നും ആയതിനാല്‍ സമൂഹത്തിനു ദ്രോഹം വരുത്തുന്ന കുറ്റകൃത്യമാണിതെന്നായിരുന്നു പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. പൊതുജനത്തിന് ഭീഷണി ആയതിനാല്‍ ഭേദഗതി ചെയ്ത ഫെഡറല്‍ പീനല്‍ കോഡിന്റെ 126 വകുപ്പ് പ്രകാരം പ്രതിയെ നാടുകടത്താനും 5000 ദിര്‍ഹം പിഴ അടക്കാനും കോടതി ഉത്തരവിടുകയായിരുന്നു.
ഇതോടെ ജയിലില്‍ അകപ്പെട്ട പ്രതിയുടെ ബന്ധുക്കള്‍ യാബ് ലീഗല്‍ സര്‍വീസസിനെ സമീപിക്കുകയായിരുന്നു. ശേഷം കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച അഡ്വക്കറ്റ്‌ ഈ കേസ് ഏറ്റെടുക്കുകയും വൈകാതെ ജാമ്യത്തില്‍ ഇറക്കുകയും ചെയ്തു.

തുടര്‍ന്ന് ഷാര്‍ജ അപ്പീല്‍ കോടതിയെ സമീപിക്കുകയും വൈകാന്‍ പറ്റാത്ത ഒരു സുപ്രധാന കാര്യത്തിന് സുഹൃത്തിന്റെ അടുത്ത് പോയതാണെന്നും വിചാരണ ചെയ്ത കുറ്റം സമൂഹത്തിനും ജനങ്ങള്‍ക്കും പ്രയാസം ഉണ്ടാക്കുന്നതല്ലെന്നും അദ്ദേഹത്തിന്റ ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം 19 വര്‍ഷമായി യു.എ.ഇ യില്‍ താമസിക്കുന്നവരാണെന്നും അവരില്‍ രണ്ട് പേര്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണെന്നും ഒരു സാഹചര്യത്തിലും ഈ നാട് ഉപേക്ഷിച്ച് പോകുന്നത് സങ്കല്‍പിക്കാന്‍ പോലും കഴിയാത്തതാണെന്നും അഡ്വക്കറ്റ് വാദിക്കുകയായിരുന്നു. സമര്‍പിച്ച മെമ്മോറാണ്ടം വിശദമായി പരിശോധിച്ച അപ്പീല്‍ കോടതി ശിക്ഷയില്‍ ഇളവ് നല്‍കി നാടുകടത്തല്‍ നടപടി റദ്ധാക്കി കൊണ്ട് വിധിക്കുകയുണ്ടായി.

ദുബായ്: മൂന്നരവർഷക്കാലമായി തൊഴിലുടമയ്ക്ക് വേണ്ടി ദുബായ് കോടതിയിൽ ജാമ്യം നൽകിയ പാസ്പോർട്ട്  തിരികെ ലഭിച്ചു. കണ്ണൂർ മട്ടന്...
25/07/2026

ദുബായ്: മൂന്നരവർഷക്കാലമായി തൊഴിലുടമയ്ക്ക് വേണ്ടി ദുബായ് കോടതിയിൽ ജാമ്യം നൽകിയ പാസ്പോർട്ട് തിരികെ ലഭിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ സഞ്ചു കുന്നുംപുറത്ത് (25) നാണ് സൗജന്യ നിയമസഹായത്തിലൂടെ നീതി ലഭിച്ചത്. ജോലി ചെയ്തിരുന്ന കമ്പനിയുടെ ഉടമയായ കണ്ണൂർ സ്വദേശി ഷാമിൽ കുമാറിന് ബിസിനസുമായി ബന്ധപ്പെട്ട് 1,79,280 ദിർഹംസ് (35 ലക്ഷം ഇന്ത്യൻ രൂപ) ബാധ്യതയുണ്ടായതിനെ തുടർന്ന് ദുബായിലെ മറ്റൊരു റിയൽ എസ്റ്റേറ്റ് കമ്പനി ഇയാൾക്കെതിരെ കേസ് നൽകുകയായിരുന്നു. ഇതിനെ തുടർന്ന് ട്രാവൽ ബാൻ വന്ന കമ്പനി ഉടമ നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടി തന്റെ ജീവനക്കാരനായ സഞ്ചുവിനെ ബാധ്യത ഏറ്റെടുത്തുകൊണ്ട് പാസ്പോർട്ട് ജാമ്യത്തിൽ വെപ്പിക്കുകയായിരുന്നു.

പിന്നീട് നാട്ടിലേക്ക് മടങ്ങിയ ഷാമിൽ കുമാർ അവിടെവെച്ചു മരണമടയുകയും മൊത്തത്തിലുള്ള ബാധ്യത സഞ്ചു ഏറ്റെടുക്കേണ്ടതായും വന്നു. ശേഷം വിസ പുതുക്കുവാനോ നാട്ടിലേക്ക് മടങ്ങുവാനോ കഴിയാതെ നിയമകുരുക്കിൽ അകപ്പെട്ട് പ്രതിസന്ധിയിലായ സഞ്ചു ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ഒട്ടനവധിയാളുകളെ സമീപിച്ചുവെങ്കിലും യാതൊരു പരിഹാരവും കണ്ടെത്താൻ സാധിച്ചില്ല.

തുടർന്ന് കോഴിക്കോട് സ്വദേശിയും ബേപ്പൂർ പ്രവാസി കൂട്ടാഴ്മയിലെ അംഗവുമായ സഫ്രാജ്, കണ്ണൂർ സ്വദേശിയും ലോക കേരള സഭ അംഗവുമായ ഡോ.എൻ.കെ.സൂരജ് എന്നിവർ മുഖാന്തിരം യുഎഇയിലെ യാബ് ലീഗൽ സർവീസിന്റെ സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം അദ്ദേഹം നൽകിയ സൗജന്യ നിയമസഹായത്തിലൂടെയാണ് 70 ലക്ഷം രൂപ അടക്കമുള്ള നടപടികൾ റദ്ധാക്കികൊണ്ട് സഞ്ചുവിന് പാസ്പോർട്ട് തിരികെ ലഭിച്ചത്.


07/07/2026

നിർത്തിയിട്ടിരുന്ന വാഹനത്തിന് പിറകിൽ മറ്റൊരു വാഹനം ഇടിച്ചു.

25/06/2026

🚨 HIRING!🚨

Exciting career opportunities are open at the Sharjah branch of YAB Legal Services! They are looking for talented individuals to fill three key roles, and freshers are welcome to apply!

Available Positions:

🎤 Anchors / Presenters
Requirement: Must submit a short selfie introduction video (under 1 minute) along with your CV.

📈 Marketing Executives

💼 HR-cum-PRO

How to Apply:
👉 Send your updated CV/Biodata (and your 1-minute intro video if applying for the Anchor role) to:

📩 Email: [email protected]

📲 WhatsApp: 050 659 0681

📍 Location: Sharjah, UAE

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (40) മൃതദേഹം ഇന...
11/06/2026

ഷാർജ: കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ പഴയങ്ങാടി നെരുവമ്പ്രം സ്വദേശി പൊന്നന്‍ ഇസ്മാഈലിന്റെ (40) മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി 10.40-ന് ഷാർജയിൽ നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ (വെള്ളി) രാവിലെ 4.10-ന് കണ്ണൂരിലെത്തും.
ഇന്ന് വൈകുന്നേരം അസര്‍ നമസ്‌കാരത്തിന് ശേഷം(4.30 ന്‌) ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. യാബ് ലീഗല്‍ സര്‍വീസസ് സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി അഡ്വ. ഷൗക്കത്ത് സഖാഫി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കും. (ഷാര്‍ജ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൊക്കേഷൻ ഇതോടൊപ്പം ചേർക്കുന്നു)
നിയമനടപടികൾ വേഗത്തിലാക്കി മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ അബ്ദുല്‍ റഷീദ് (തെക്കുംമ്പാട്), റിയാസ് (നെരുവമ്പ്രം), ബദറുദ്ധീൻ (ഇരിണാവ്) എന്നിവരും യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളായ ഉബൈദ് ജാസിം മുഹമ്മദ് സൈഫ് അല്‍ ഷംസി, ലുഅയ്യ് അബൂ അംറ, ക്ലെയിംസ് മാനേജര്‍ മുന്‍ദിര്‍ കല്‍പകഞ്ചേരി എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. കേരള കൃഷി വകുപ്പ് മന്ത്രി ബഹു. ടി. സിദ്ധീഖിന്റെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടായി.

https://maps.app.goo.gl/B2oM5Lm13dAMeLWBA?g_st=ac

Address

Office No : 1549, Burj 2000, Damas Building
Sharjah
66340

Opening Hours

Monday 09:00 - 18:00
Tuesday 09:00 - 18:00
Wednesday 09:00 - 18:00
Thursday 09:00 - 18:00
Friday 09:00 - 18:00
Saturday 09:00 - 18:00

Telephone

+971509644755

Alerts

Be the first to know and let us send you an email when YAB Legal Services LLC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to YAB Legal Services LLC:

Shortcuts

Share

Category