Adv Biju nedumangad

Adv Biju nedumangad LEGAL HELP 24* 7

20/08/2021
നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ - സ്പഷ്ടീകരണ ഉത്തരവ് 23.7.21Wetland Act- Rules
26/07/2021

നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങൾ - സ്പഷ്ടീകരണ ഉത്തരവ് 23.7.21
Wetland Act- Rules

25/07/2021

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നും ആറ് മാസത്തിലൊരിക്കല്‍ അതത് ജില്ലകളിലെ ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും വ്യക്തമാക്കി വനിതാ ശിശുവികസന വകുപ്പ് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ ഉത്തരവിറക്കി.

വര്‍ദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും ആത്മഹത്യകളും തടയുകയാണ് ലക്ഷ്യം. പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ സ്ത്രീധന ദുരവസ്ഥ പരിഹരിക്കാന്‍ സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കണമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ പോലും ഇതില്‍ നിന്ന് മുക്തരല്ലെന്ന യാഥാര്‍ത്ഥ്യം ലജ്ജിപ്പിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

എല്ലാ പുരുഷ ജീവനക്കാരും റിപ്പോര്‍ട്ട് നല്‍കണം. ഇതിനായി പ്രത്യേക ഫോമും ഇറക്കി. സ്ത്രീധനം വാങ്ങാതെയാണ് വിവാഹം ചെയ്‌തതെന്ന് വ്യക്തമാക്കുന്ന,​ സ്ത്രീധന നിരോധന നിയമത്തിലെ ക്ളാസ് നാല്, സബ് ക്ളാസ് ഏഴ് അനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കേണ്ടത്. ജീവനക്കാരന്റെ പേര്, തസ്തിക, ഒപ്പ്, ഓഫീസ് സീല്‍ എന്നിവ വേണം. പിതാവിന്റെയോ മാതാവിന്റെയോ ഒപ്പും ഭാര്യയുടെ ഒപ്പും ഭാര്യയുടെ അച്ഛന്റെയോ, അമ്മയുടെയോ ഒപ്പും ഉണ്ടായിരിക്കണം.

സര്‍ക്കാര്‍ ജീവനക്കാരാണ് വലിയ തുക സ്ത്രീധനം വാങ്ങുന്നതെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരാണ് സ്ത്രീധനമെന്ന ദുഷിച്ച ആചാരത്തെ കൂടുതല്‍ വളര്‍ത്തുന്നതെന്ന് ആക്ഷേപമുണ്ട്.

മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻസ് - 2020 ൽ വരുത്തിയ ഭേദഗതി. റെഗുലേഷൻ നമ്പർ 37 ലാണ് കയ്യിൽ പിടിച്ചുള്ള മൊബൈൽ ഫോൺ ഉപയ...
25/07/2021

മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് റെഗുലേഷൻസ് - 2020 ൽ വരുത്തിയ ഭേദഗതി. റെഗുലേഷൻ നമ്പർ 37 ലാണ് കയ്യിൽ പിടിച്ചുള്ള മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച് കാര്യങ്ങൾ പറയുന്നത്.

ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 കേരള ഹൈക്കോടതി വിധിയെ തുടർന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ്.
24/07/2021

ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 കേരള ഹൈക്കോടതി വിധിയെ തുടർന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ്.

The Best Natural Actor In Indian Cinema. 👉 Mohanlal  👈    ❤❤
20/05/2021

The Best Natural Actor In Indian Cinema.
👉 Mohanlal 👈

❤❤

07/05/2021

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല. നിരക്ക് കുറച്ചതിനെതിരേ പത്തോളം ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ പരമാവധി 450 രൂപ വരെയെ ആര്‍ടിപിആറിന് ഈടാക്കുന്നുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, പരിശോധന കിറ്റിന്റെ അടക്കം വില കുറഞ്ഞത് മൂലം പരമാവധി 235 രൂപ വരെ ചെലവാകുന്ന പരിശോധനയ്ക്ക് 500 രൂപ ഈടാക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് നിരക്ക് കുറച്ചത്.

മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷവും ആളുകളില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

സര്‍ക്കാരില്‍ നിന്നും ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും, ഉത്തരവ് പുറപ്പെടുവിക്കുംവരെ പഴയ നിരക്ക് ഈടാക്കുമെന്നുമാണ് സ്വകാര്യ ലാബുടമകള്‍ പ്രതികരിച്ചത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിച്ചത്. ഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചത്. മുന്‍പും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1500 രൂപയാക്കി കുറച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇത് വീണ്ടും 1700 രൂപയാക്കുകയായിരുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Adv Biju nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adv Biju nedumangad:

Share