niyamadarsi നിയമദർശി

niyamadarsi നിയമദർശി Legal updates for laymen. Legal Videos, Articles, Gov. Orders, Circulars etc. www.niyamadarsi.com

https://niyamadarsi.com/details/det/nOTryVWvRI/---BNS-.html
15/08/2024

https://niyamadarsi.com/details/det/nOTryVWvRI/---BNS-.html

Home/പുതിയ ക്രിമിനൽ നിയമം BNS Article പുതിയ ക്രിമിനൽ നിയമം BNS niyamadarsi_editor July 24, 2024, 10:43 0 11 21 days 22 hours 13 minutes 46 seconds ago Share Facebook Twitter Google+ LinkedIn WhatsApp Telegram Share via Email Pri...

https://niyamadarsi.com/details/det/RtnUIoQfzF/---2024.html
15/08/2024

https://niyamadarsi.com/details/det/RtnUIoQfzF/---2024.html

Home/വഖഫ് നിയമഭേദഗതി ബിൽ 2024 Article വഖഫ് നിയമഭേദഗതി ബിൽ 2024 niyamadarsi_editor August 13, 2024, 6:16 0 51 2 days 2 hours 40 minutes 17 seconds ago Share Facebook Twitter Google+ LinkedIn WhatsApp Telegram Share via Email Print .....

📸 Look at this post on Facebookhttps://www.facebook.com/share/p/erPegWhF8uxUA2Td/?mibextid=gik2fB
28/12/2023

📸 Look at this post on Facebook
https://www.facebook.com/share/p/erPegWhF8uxUA2Td/?mibextid=gik2fB

Non Creamy Layer Certificate for OBC - Salary Income of parents will not be considered for fixing cap of 8 lakhs limit.

നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് നൽകാനുള്ള വരുമാനപരിധി എട്ടു ലക്ഷം രൂപയാണ്. അത് കണക്കാക്കുമ്പോൾ ശമ്പളം ഉൽപ്പത്തേണ്ടതില്ല. വിശദവിവരണങ്ങൾ ഈ ഉത്തരവിൽ ഉണ്ട്.

നോൺ ക്രിമിലെയർ സംബന്ധിച്ച വിവിധ സർക്കാർ ഉത്തരവുകൾ www.niyamadarsi.com എന്ന സൈറ്റിൽ Menu - Legal Library എന്ന ലിങ്കിൽ സെർച്ച് ചെയ്താൽ ലഭ്യമാകും.

https://m.facebook.com/story.php?story_fbid=824338433028291&id=100063564258118&mibextid=Nif5oz
14/09/2023

https://m.facebook.com/story.php?story_fbid=824338433028291&id=100063564258118&mibextid=Nif5oz

സർക്കാർ ഭൂമിയിലെ കയ്യേറ്റം !

ഈയിടെയായി വരുന്ന വാർത്തകളിൽ ചിലത് സർക്കാർ ഭൂമി കയ്യേറ്റം സംബന്ധിച്ചാണ്. ഉന്നതർ ഭൂമി കൈയറുമ്പോൾ പ്രതിരോധവും പ്രചാരണവും കൂടുതലായിരിക്കും. സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം തടയുക എന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ പ്രാഥമിക ധർമ്മമാണ്. 1957 ലെ ഭൂ സംരക്ഷണ നിയമവും 1958 ലെ ചട്ടങ്ങളും അധികാരപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് സർക്കാർ വക ഭൂമിയിലെ നിയമവിരുദ്ധമായ പ്രവേശനം നിരോധിക്കാനും കയ്യേറ്റക്കാരുടെ മേൽ നടപടികൾ എടുക്കാനും ഭൂമി സർക്കാരിലേക്ക് ഒഴിപ്പിച്ചെടുക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക് ചുമതലയുണ്ട്.

കയ്യേറ്റം കണ്ടെത്തിയാൽ എന്താണ് നടപടി

സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം സംബന്ധിച്ച് കണ്ടെത്തിയാൽ വില്ലേജ് ഓഫീസർ ഭൂസംരക്ഷണ ചട്ടങ്ങളുടെ അനുബന്ധത്തിൽ പറയുന്ന എ ഫോറത്തിൽ റിപ്പോർട്ട് നൽകി ഭൂമിയുടെ സ്കെച്ച്, പ്രവേശനത്തിന്റെ സ്വഭാവം, കാലാവധി, വില തുടങ്ങിയ പൂർണ്ണ വിവരങ്ങൾ അടങ്ങിയ മഹസർ തയ്യാറാക്കി തഹസിൽദാർക്ക് നൽകണം. മരങ്ങൾ മുറിക്കുകയോ മണ്ണ് മണൽ തുടങ്ങിയവ മാറ്റുകയോ ചെയ്താൽ എ എ ഫോറം റിപ്പോർട്ട് നൽകണം. അതിനുശേഷം തഹസിൽദാർ കക്ഷികൾക്ക് ബി ഫോമിൽ നോട്ടീസ് നൽകി റിക്കോർഡ് പരിശോധിച്ച് അവരുടെ ഭാഗം കൂടി കേട്ട് തീരുമാനമെടുക്കണം. കയ്യേറ്റം ബോധ്യപ്പെട്ടാൽ ഒഴിഞ്ഞു പോകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച ഫോറം സി നോട്ടീസ് നൽകും.

ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനകീയ വില്ലേജ് സമിതികൾ

ഭൂമിയുടെ സംരക്ഷണത്തിനും ഉപയോഗത്തിനും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും, പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും പ്രവർത്തിക്കുന്ന സമിതിയാണ് വില്ലേജ് ജനകീയസമിതി. പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ഇടപെടൽ നടത്താനും വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സുതാര്യവും ആക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് വില്ലേജ് തലത്തിൽ ജന പ്രതിനിധികൾ അടങ്ങുന്ന ജനകീയ സമിതികൾക്ക് രൂപം നൽകാൻ 2008 ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. 06.12.2008 തീയതിയിലെ G.O. (സാധാരണ) 3906/2008/റവ. എന്ന ഉത്തരവ് പ്രകാരമാണ് വില്ലേജ് തലത്തിൽ ജനകീയ സമിതികൾ രൂപീകരിക്കുന്നതിന് ഉത്തരവിറക്കിയത്. വില്ലേജുകളിൽ ഇപ്പോൾ ഇതിൻറെ ഫലപ്രദമായ പ്രവർത്തനം സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉള്ളത്.

വില്ലേജ് തലത്തിൽ ജനകീയ സമിതി രൂപീകരിച്ച് ഉത്തരവ് നൽകേണ്ടത് തഹസിൽദാരാണ്. എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച ഈ സമിതി യോഗം ചേരണം എന്നാണ് നിയമം. ആ ദിവസം പൊതു അവധി ആണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം. താലൂക്കിൽ ഉൾപ്പെടുന്ന വിവിധ വില്ലേജുകളുടെ കീഴിൽ ഉള്ള ജനകീയ സമിതികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുളള ചുമതലയും തഹസിൽദാർക്കാണ്.




https://www.facebook.com/100063564258118/posts/800281692100632/?sfnsn=mo
09/08/2023

https://www.facebook.com/100063564258118/posts/800281692100632/?sfnsn=mo

എത്ര വർഷം കാണാതായാൽ മരിച്ചതായി കണക്കാക്കാം ?

പല കാരണങ്ങളാൽ കാണാതാകുന്നവരുടെ എണ്ണം നിരവധിയാണ്. മരിച്ചുപോയവരും നാടുവിട്ടുപോയവരും മാറി നിൽക്കുന്നവരുമൊക്കെ ആ കൂട്ടത്തിൽ ഉൾപ്പെടാം. ഇന്ത്യൻ തെളിവു നിയമം വകുപ്പ് 108 പ്രകാരം ഏഴ് വർഷമായി വിവരങ്ങളൊന്നുമില്ലാതെ കാണാതായ ആളെ സംബന്ധിച്ച് അയാൾ ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചുവോ എന്നത് സംബന്ധിച്ച തർക്കത്തിന്, അയാൾ ജീവിച്ചിരിക്കുന്നുണ്ട് എന്ന് ഉറപ്പ് പറയുന്ന ആളാണ് തെളിവ് ഹാജരാക്കേണ്ടത്.

ഏഴുവർഷമായി കാണാതായി എന്നതിന് തെളിവെന്ത് ?

ഏഴുവർഷമായി കാണാതായിരിക്കുന്ന ആളെ സംബന്ധിച്ച അവകാശ തർക്കങ്ങളിൽ മരിച്ചതായി കണക്കാക്കി രേഖകൾ ഉണ്ടാകണമെങ്കിൽ ഏഴുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സാധാരണയായി അധികാരികൾ ആവശ്യപ്പെടും. എന്നാൽ അത്തരത്തിൽ പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാഹചര്യങ്ങളിൽ, വർഷങ്ങളായി കാണ്മാനില്ലാത്ത ആളുകളെ സംബന്ധിച്ച് എന്തു നിഗമനത്തിൽ എത്തിച്ചേരും എന്നതാണ് ചോദ്യം ?
ഇത്തരം സാഹചര്യത്തിൽ കേരള ഹൈക്കോടതി
പ്രസ്താവിച്ച വിധിന്യായങ്ങൾ നിരവധി ആളുകൾക്ക് ഉപകാരപ്രദമാണ്.

30 വർഷത്തിലധികമായി കാൺമാനില്ലാത്ത ആളുടെ അവകാശികൾ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അപേക്ഷിച്ച സമയം, ഇത്തരത്തിൽ എഫ്ഐആർ ഹാജരാക്കണമെന്ന് റവന്യു അധികാരികൾ ആവശ്യപ്പെട്ടു. കാണാതായ ആൾ അതിനുമുമ്പും പലപ്പോഴും വീടുവിട്ടു പോയിരുന്നതിനാൽ, മടങ്ങി വരും എന്നു കരുതി അദ്ദേഹത്തിൻറെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നില്ല. ഇപ്പോഴാകട്ടെ, ഭാര്യയും മരണപ്പെട്ടു. മക്കൾ നൽകിയ പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷയിൽ എഫ്ഐആർ ഹാജരാക്കാത്തതുകൊണ്ട് കാണാതായ ആൾ മരണപ്പെട്ടു എന്ന നിഗമനത്തിൽ എത്തിച്ചേരാൻ ആകില്ല എന്ന് റവന്യു അധികാരികൾ നിലപാടെടുത്തു.

കഴിഞ്ഞ 30 വർഷമായി അപേക്ഷകരുടെ പിതാവിനെ കാണാനില്ല എന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് ഉണ്ടായിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഭർത്താവ് തിരികെ വരും എന്ന് കരുതി എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്ന ഭാര്യയുടെ പ്രവർത്തി, ഇപ്പോൾ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് സംബന്ധിച്ച നടപടികളിൽ പ്രതികൂലമായി കണ്ട് സർട്ടിഫിക്കറ്റ് നിഷേധിച്ച റവന്യു അധികാരികളുടെ നടപടി കോടതി തിരുത്തി. മാതാവ്, മതിയായ കാരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതിൻറെ പേരിൽ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നിഷേധിക്കരുത്.
WPC 9657.2021, WPC 8107.2010

21/07/2023

സ്വന്തം ഭൂമി ഉപയോഗിക്കാൻ പണം നൽകേണ്ടി വരുന്നവർ

സ്വന്തമായുള്ള ഭൂമി ഡാറ്റാ ബാങ്കിൽ നിലം എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ നികന്നു കിടക്കുന്ന ഭൂമി എന്ന് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് പിന്നീട് ഉപയോഗയോഗ്യമാക്കുന്നതിന് സർക്കാരിന് പണം നൽകേണ്ടി വരിക എന്നത് എവിടത്തെ ന്യായം എന്ന് മനസ്സിൽ തോന്നാം. വർഷങ്ങളായി കേരള സമൂഹം മനസ്സിൽ കൊണ്ടുനടക്കുന്ന ചോദ്യം ഇന്നും മനസ്സുകളിൽ തന്നെ ഇരിക്കുകയാണ്. (25 സെൻറ് വരെ പണം കൊടുക്കേണ്ട എന്ന് കോടതി ഇടപെടലിലൂടെ ഇടക്കാലത്ത് പിന്നീട് തീരുമാനം വന്നു)

ഇതിനോടൊപ്പം തന്നെ നികന്നു കിടക്കുന്ന ഭൂമികൾ, കൃഷിക്ക് ഒട്ടും അനുയോജ്യമല്ലാത്തവയും കൃഷിക്ക് യോഗ്യമാണ് എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നീതി നിഷേധിക്കപ്പെടുന്നവരുണ്ട്. 2008 ൽ ഭൂമിയുടെ അവസ്ഥ എന്താണോ അത് പ്രകാരമാണ് കൃഷി ഓഫീസർ നിലം പുരയിടമാക്കാനുള്ള നടപടികളുടെ തുടക്കമായ ഫോം 5 അപേക്ഷകളിൽ തീരുമാനം എടുക്കേണ്ടത്. അതിനുവേണ്ടി ഉപഗ്രഹ ചിത്രങ്ങളുടെ സഹായം തേടാം. എന്നാൽ അതൊന്നുമില്ലാതെ കൃഷി ഓഫീസർ, ഭൂമി തരം മാറ്റാൻ ആകില്ല എന്ന് ശാസ്ത്രീയ നിഗമനങ്ങൾ ഇല്ലാതെ റവന്യൂ ഡിവിഷണൽ ഓഫീസർക്ക് ശുപാർശ നൽകിയാൽ അതിൻറെ മാത്രം പേരിൽ ഫോം 5 അപേക്ഷകൾ നിരസിക്കുന്ന രീതി ഇടക്കാലത്ത് പതിവാണ്. അതുകൊണ്ടുതന്നെ സ്ഥിതിഗതികൾ ശരിയായി വിലയിരുത്താതെയുള്ള ഇത്തരം നടപടികൾ ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാവരുത് വീണ്ടും വീണ്ടും കേരള ഹൈക്കോടതിക്ക് പറയേണ്ടിവരുന്നു.
WPC 17513.2023
WPC 39909.2022

Sherry J Thomas
niyamadarsi നിയമദർശി

12/06/2023
12/06/2023

അപ്പൻറെ ഭൂമിയിൽ നിന്ന് മകളുടെ വിവാഹത്തിനുള്ള ചെലവ് ഇടക്കാനാവുമോ ?

ഹിന്ദു നിയമപ്രകാരം, അവിവാഹിതയായ മകളുടെ വിവാഹത്തിനുള്ള ന്യായമായ ചെലവുകൾ ജീവനാംശത്തിന്റെ ഭാഗമാണ്. പിന്നീട് മുസ്ലിം പിതാവും ഇത്തരത്തിൽ ബാധ്യത നിറവേറ്റണമോ എന്ന ചോദ്യത്തിനും വേണമെന്ന് തന്നെയായിരുന്നു ഇത് സംബന്ധിച്ച് കേസിൽ വിധിപ്രസ്താവം.

അത്തരത്തിൽ ക്രിസ്ത്യൻ പിതാവിനും ബാധ്യത ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് തന്നെയാണ് മറുപടി. ജീവനാംശം ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമായി ഒതുക്കാനുള്ളതല്ല; കുട്ടിയുടെ ക്ഷേമത്തിനായുള്ള കാര്യങ്ങളൊക്കെ ഉൾപ്പെടും. അത്തരം ഉത്തരവാദിത്വം ക്രിസ്ത്യൻ പിതാവ് നിയമപ്രകാരം നിറവേറ്റണമൊ എന്ന ചോദ്യത്തിന് മറുപടി നൽകാൻ ഏകീകൃത സിവിൽ കോഡിനായി കാത്തിരിക്കേണ്ട കാര്യമില്ല. മതങ്ങൾക്ക് അതീതമായി പിതാവ് മകളുടെ ന്യായമായ വിവാഹ ചെലവ് നൽകാൻ ബാധ്യസ്ഥനാണ്. അതിൻറെ ഭാഗമായുള്ള വ്യവഹാരങ്ങളിൽ കോടതി അറ്റാച്ച്മെന്റും ലഭ്യമാകാം എന്നാണ് കേരള ഹൈക്കോടതി ഒടുവിൽ പറഞ്ഞത്. (OP FC 704/2022)

Address

Kochi

Alerts

Be the first to know and let us send you an email when niyamadarsi നിയമദർശി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to niyamadarsi നിയമദർശി:

Share